ഈ പതിനെട്ടുകാരന്റെ തലതിരിയുന്നത് 180 ഡിഗ്രിയില്‍; വീഡിയോ കാണാം

യോഗാസനത്തിലും മറ്റും ശരീരത്തിന്റെ പല ഭാഗങ്ങളും വഴക്കിയെടുക്കുന്നത് കണ്ടിട്ടുണ്ടാവാം. പക്ഷേ ഒരു മനുഷ്യന് മൂങ്ങ തന്റെ തല നാലുപാടും തിരിക്കുന്നതുപോലെ തിരിക്കുന്നത് കണ്ടിട്ടുണ്ടോ? സൂറത്ത് സ്വദേശിയായ യഷ് ഷാ എന്ന പതിനെട്ടുകാരന് അത് അനായാസമാണ്. തന്റെ തല ഏതാണ്ട് 180 ഡിഗ്രിയോളമാണ് ഈ ചെറുപ്പക്കാരന് തിരിക്കുന്നത്. തല മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും യഷ് ഇത്തരത്തില് തിരിച്ചും മറിച്ചുമൊക്കെ എടുക്കും. തന്റെ കൈകാലുകള് ഉപയോഗിച്ച് വളരെ എളുപ്പത്തിലാണ് യാസ് പല തരത്തിലുള്ള അഭ്യാസങ്ങളും കാണിക്കുന്നത്. ഇത്തരം ശാരീരികാഭ്യാസങ്ങള്ക്ക് പേരുകേട്ട ഡാനിയേല് ബ്രൗണിംഗ് സ്മിത്തെന്ന അമേരിക്കക്കാരനാണ് ഇക്കാര്യത്തില് യഷിന് പ്രചോദനമായത്. കുഞ്ഞുനാള് മുതല് ഇത്തരം കാര്യങ്ങള് സ്വന്തമായി പരിശീലിക്കാന് തുടങ്ങിയ യഷിന് മുത്തച്ഛനും വളരെയധികം പ്രോത്സാഹനം നല്കിയിരുന്നു.
 | 

ഈ പതിനെട്ടുകാരന്റെ തലതിരിയുന്നത് 180 ഡിഗ്രിയില്‍; വീഡിയോ കാണാം

സൂറത്ത്: യോഗാസനത്തിലും മറ്റും ശരീരത്തിന്റെ പല ഭാഗങ്ങളും വഴക്കിയെടുക്കുന്നത് കണ്ടിട്ടുണ്ടാവാം. പക്ഷേ ഒരു മനുഷ്യന്‍ മൂങ്ങ തന്റെ തല നാലുപാടും തിരിക്കുന്നതുപോലെ തിരിക്കുന്നത് കണ്ടിട്ടുണ്ടോ? സൂറത്ത് സ്വദേശിയായ യഷ് ഷാ എന്ന പതിനെട്ടുകാരന് അത് അനായാസമാണ്. തന്റെ തല ഏതാണ്ട് 180 ഡിഗ്രിയോളമാണ് ഈ ചെറുപ്പക്കാരന്‍ തിരിക്കുന്നത്. തല മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും യഷ് ഇത്തരത്തില്‍ തിരിച്ചും മറിച്ചുമൊക്കെ എടുക്കും. തന്റെ കൈകാലുകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തിലാണ് യാസ് പല തരത്തിലുള്ള അഭ്യാസങ്ങളും കാണിക്കുന്നത്. ഇത്തരം ശാരീരികാഭ്യാസങ്ങള്‍ക്ക് പേരുകേട്ട ഡാനിയേല്‍ ബ്രൗണിംഗ് സ്മിത്തെന്ന അമേരിക്കക്കാരനാണ് ഇക്കാര്യത്തില്‍ യഷിന് പ്രചോദനമായത്. കുഞ്ഞുനാള്‍ മുതല്‍ ഇത്തരം കാര്യങ്ങള്‍ സ്വന്തമായി പരിശീലിക്കാന്‍ തുടങ്ങിയ യഷിന് മുത്തച്ഛനും വളരെയധികം പ്രോത്സാഹനം നല്‍കിയിരുന്നു.

വീഡിയോ കാണാം