നിയമസഭ പ്രക്ഷുബ്ധം; പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി

നിയമസഭയില് പ്രക്ഷുബ്ധ രംഗങ്ങള്. കെ.എസ്.യു നിയമസഭാ മാര്ച്ചിനിടെയുണ്ടായ ലാത്തിച്ചാര്ജില് പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്എമാര് സ്പീക്കറുടെ ഡയസില് കയറി മുദ്രാവാക്യം വിളിച്ചു
 | 
നിയമസഭ പ്രക്ഷുബ്ധം; പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി

തിരുവനന്തപുരം: നിയമസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍. കെ.എസ്.യു നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു. ഇതേത്തുടര്‍ന്ന് സഭ നിര്‍ത്തി വെച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്ന് ചേംബറിലേക്ക് പോയി. ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവര്‍ക്ക് പരിക്കേറ്റ സംഭവത്തിലായിരുന്നു പ്രതിഷേധം.

വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടിയിലേക്ക് പോകാമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ഇ.പി.ജയരാജന്‍ മറുപടി നല്‍കി. എന്നാല്‍ ഉത്തരവാദികളായ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള അന്വേഷണം മാത്രമേ അംഗീകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറുപടി ആശ്വാസ്യകരമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലക്കാഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ എന്നിവരാണ് ഇതിനിടെ സ്പീക്കറുടെ ഡയസില്‍ പ്ലക്കാഡുമായി കയറി മുദ്രാവാക്യം മുഴക്കിയത്.

ഇവരെ പിന്തിരിപ്പിക്കാനായി കുന്നത്തുനാട് എം.എല്‍.എ. വി.പി സജീന്ദ്രനും പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളിയും സ്പീക്കറുടെ ഡയസിലേക്ക് കയറി. ഇതോടെ ആകെ 5 പ്രതിപക്ഷ എംഎല്‍മാര്‍ ഡയസില്‍ എത്തി.