മരട് ഫ്‌ളാറ്റ് പൊളിക്കല്‍; നഗരസഭാ യോഗത്തില്‍ ബഹളം

മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചേര്ന്ന നഗരസഭാ യോഗത്തില് ബഹളം.
 | 
മരട് ഫ്‌ളാറ്റ് പൊളിക്കല്‍; നഗരസഭാ യോഗത്തില്‍ ബഹളം

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന നഗരസഭാ യോഗത്തില്‍ ബഹളം. ഭരണ-പ്രതപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് വാക്കേറ്റമുണ്ടായത്. വിഷയം സംസാരിക്കാന്‍ കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരസഭാ ഉദ്യോഗസ്ഥരെ ക്യാംപ് ഓഫീസില്‍ തടഞ്ഞെന്ന പരാതിയും ഉയര്‍ന്നു.

നഗരസഭയ്ക്ക് മുന്നില്‍ ഫ്‌ളാറ്റ് ഉടമകളും പ്രതിഷേധവുമായി എത്തി. തങ്ങളുടെ പ്രതിനിധികളെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. ഇതിനിടെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ മരട് നഗരസഭ ആരംഭിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനാണ് തീരുമാനം.

ഇതിനായി കമ്പനികളില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ചു. താമസക്കാര്‍ക്ക് ഒഴിഞ്ഞ് പോകാന്‍ ഉടന്‍ തന്നെ നോട്ടീസ് നല്‍കും. അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാര്‍ പുതുതായി നല്‍കിയ റിട്ട് ഹര്‍ജികള്‍ കോടതി പരിഗണിച്ചേക്കില്ലെന്നാണ് സൂചന.