റിച്ചിയെ വിമര്‍ശിച്ചതിന് ഫേസ്ബുക്കില്‍ നിവിന്‍ പോളി ആരാധകരുടെ തെറിവിളി; മാപ്പ് പറഞ്ഞ് രൂപേഷ് പീതാംബരന്‍

നിവിന് പോളി നായകനാകുന്ന റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്ശിച്ചതിന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരനെ ഫേസ്ബുക്കില് ആക്രമിച്ച് നിവിന് പോളി ആരാധകര്. മൂന്ന് വര്ഷം മുമ്പ് ഇറങ്ങിയ കന്നഡ ചിത്രമായ ഉള്ളിദവരു കണ്ടന്തേയുടെ തമിഴ് റീമേക്കാണ് റിച്ചി. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഈ മാസ്റ്റര്പീസിനെ പീസാക്കി മാറ്റിയെന്നായിരുന്നു രൂപേഷിന്റെ വിമര്ശനം. ഫേസ്ബുക്കിലെത്തിയ വിമര്ശനത്തിനു പിന്നാലെ നിവിന് പോളി ആരാധകര് പൊങ്കാലയുമായെത്തി. രൂപേഷിന്റെ അംഗരാജ്യത്തെ ജിമ്മന്മാര് എന്ന ചിത്രം പുറത്തിറങ്ങട്ടെയെന്ന വെല്ലുവിളിയും കമന്റുകളിലുണ്ടായിരുന്നു.
 | 

റിച്ചിയെ വിമര്‍ശിച്ചതിന് ഫേസ്ബുക്കില്‍ നിവിന്‍ പോളി ആരാധകരുടെ തെറിവിളി; മാപ്പ് പറഞ്ഞ് രൂപേഷ് പീതാംബരന്‍

നിവിന്‍ പോളി നായകനാകുന്ന റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്‍ശിച്ചതിന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരനെ ഫേസ്ബുക്കില്‍ ആക്രമിച്ച് നിവിന്‍ പോളി ആരാധകര്‍. മൂന്ന് വര്‍ഷം മുമ്പ് ഇറങ്ങിയ കന്നഡ ചിത്രമായ ഉള്ളിദവരു കണ്ടന്തേയുടെ തമിഴ് റീമേക്കാണ് റിച്ചി. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഈ മാസ്റ്റര്‍പീസിനെ പീസാക്കി മാറ്റിയെന്നായിരുന്നു രൂപേഷിന്റെ വിമര്‍ശനം. ഫേസ്ബുക്കിലെത്തിയ വിമര്‍ശനത്തിനു പിന്നാലെ നിവിന്‍ പോളി ആരാധകര്‍ പൊങ്കാലയുമായെത്തി. രൂപേഷിന്റെ അംഗരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രം പുറത്തിറങ്ങട്ടെയെന്ന വെല്ലുവിളിയും കമന്റുകളിലുണ്ടായിരുന്നു.

തന്റെ സുഹൃത്തിന്റെ മുന്‍ ചിത്രത്തെ അഭിനന്ദിക്കുക മാത്രമാണ് ചെയ്തതെന്ന മുന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നെങ്കിലും നിവിന്‍ ആരാധകര്‍ രൂപേഷിന്റെ പോസ്റ്റില്‍ കാര്യമായിത്തന്നെ ഇടപെട്ടു. അതിനു പിന്നാലെ തെറിവിളി കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളുമായി നിവിന്‍ പോളിയെ ടാഗ് ചെയ്തുകൊണ്ട് രൂപേഷ് ഇട്ട പോസ്റ്റിനെയും ആരാധകര്‍ വെറുതെ വിട്ടില്ല.

റിച്ചിയെ വിമര്‍ശിച്ചതിന് ഫേസ്ബുക്കില്‍ നിവിന്‍ പോളി ആരാധകരുടെ തെറിവിളി; മാപ്പ് പറഞ്ഞ് രൂപേഷ് പീതാംബരന്‍

റിച്ചിയെ വിമര്‍ശിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും കന്നഡ ചിത്രത്തെക്കുറിച്ചാണ് താന്‍ പറയാന്‍ ശ്രമിക്കുന്നതെന്നും ആരാധകരോട് പറഞ്ഞുകൊടുക്കണമെന്നും നിവിന്‍ പോളിയോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ പോസ്റ്റ്.

ഒടുവില്‍ താന്‍ പറയാനുദ്ദേശിച്ചത് ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പോസ്റ്റ് ഇട്ടുകൊണ്ട് രൂപേഷ് രംഗത്തെത്തി. നടന്‍, സംവിധായകന്‍ എന്നതിനേക്കാള്‍ ഉപരിയായി താനൊരു സിനിമാ പ്രേമിയാണെന്നും ആ നിലക്കാണ് സിനിമകളോട് താന്‍ വൈകാരികമായി ഇടപെട്ടതെന്നും രൂപേഷ് പറയുന്നു. കന്നഡ ചിത്രത്തോടുള്ള തന്റെ പ്രതികരണം ഒട്ടേറെ ആളുകള്‍ക്ക് വഷമമായെന്നും മാപ്പ് ചോദിക്കുകയാണെന്നും രൂപേഷ് പോസ്റ്റില്‍ വ്യക്തമാക്കി.