ആര്‍എസ്എസ് സൈനിക സ്‌കൂള്‍; ചരിത്രം ആ സംഘടനയുടെ മുഖത്ത് തുപ്പുമെന്ന് എസ്.ഹരീഷ്

ആര്എസ്എസ് സൈനിക സ്കൂള് ആരംഭിക്കുന്നതിനെ വിമര്ശിച്ച് എഴുത്തുകാരന് എസ്.ഹരീഷ്.
 | 
ആര്‍എസ്എസ് സൈനിക സ്‌കൂള്‍; ചരിത്രം ആ സംഘടനയുടെ മുഖത്ത് തുപ്പുമെന്ന് എസ്.ഹരീഷ്

കൊച്ചി: ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എസ്.ഹരീഷ്. ഏറ്റവും വലിയ ജനാധിപത്യത്തെ നിലംപരിശാക്കിയതിന് ചരിത്രം ആര്‍എസ്എസിന്റെ മുഖത്ത് തുപ്പുമെന്നതില്‍ സംശയം വേണ്ടെന്ന് ഹരീഷ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രാജ്യം ഭരിക്കുന്നവരെ നിയന്ത്രിക്കുന്ന, ഭീകരാക്രമണക്കേസിലെ പ്രതിയെ പാര്‍ലമെന്റിലെത്തിച്ച സംഘടന സ്വന്തമായി സൈനിക സ്‌കൂള്‍ തുടങ്ങുന്നു. ഇവിടെ പഠിച്ചിറങ്ങുന്നവരെല്ലാം പട്ടാളത്തില്‍ കയറുമെന്നതില്‍ സംശയം വേണ്ട. അവര്‍ ആരുടെ ഉത്തരവ് അനുസരിക്കുമെന്നതിലും സംശയമില്ല. ഏറ്റവും വലിയ ജനാധിപത്യത്തെ നിലംപരിശാക്കിയതിന് ചരിത്രം ആ സംഘടനയുടെ മുഖത്ത് തുപ്പുമെന്നതിലും സംശയമില്ല എന്നാണ് ഹരീഷ് കുറിച്ചത്.

സൈനിക സ്‌കൂള്‍ പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെട്ടാണ് ആര്‍എസ്എസ് സൈനിക സ്‌കൂള്‍ തുടങ്ങുന്നത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് ആദ്യ സ്‌കൂള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്.