ശബരിമല മേല്‍ശാന്തി ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന കണ്ഠരര് മോഹനരുടെ ആവശ്യം ഹൈക്കോടതി തള്ളി

ശബരിമലയിലേക്ക് മേല്ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള ഇന്റര്വ്യൂ ബോര്ഡില് ഉള്പ്പെടുത്തണമെന്ന് കണ്ഠരര് മോഹനരുടെ ആവശ്യം ഹൈക്കോടതി തള്ളി. 2006ല് ഉണ്ടായ കേസിനെ തുടര്ന്ന് കണ്ഠരര് മോഹനരെ തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. നിര്ത്തിവെച്ച മേല്ശാന്തി അഭിമുഖവും കോടതി നിര്ദേശത്തെത്തുടര്ന്ന് പുനരാരംഭിച്ചു.
 | 

ശബരിമല മേല്‍ശാന്തി ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന കണ്ഠരര് മോഹനരുടെ ആവശ്യം ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ശബരിമലയിലേക്ക് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ഠരര് മോഹനരുടെ ആവശ്യം ഹൈക്കോടതി തള്ളി. 2006ല്‍ ഉണ്ടായ കേസിനെ തുടര്‍ന്ന് കണ്ഠരര് മോഹനരെ തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. നിര്‍ത്തിവെച്ച മേല്‍ശാന്തി അഭിമുഖവും കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് പുനരാരംഭിച്ചു.

ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന മോഹനരുടെ ആവശ്യത്തെത്തുടര്‍ന്നാണ് അഭിമുഖ പരീക്ഷ നിര്‍ത്തിവെച്ചത്. നിലവിലെ രീതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് പരീക്ഷ പുനരാരംഭിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് മുന്നോടിയായുള്ള അഭിമുഖ പരീക്ഷ നടന്നിരുന്നത്.

ഇന്റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠര് രാജീവരെയും കണ്ഠര് മോഹനരരുടെ മകനായ മഹേഷ് മോഹനരെയുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മഹേഷ് മോഹനര്‍ അഭിമുഖത്തിന് എത്തിയിരുന്നില്ല. തന്റെ പിതാവിനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മഹേഷ് മോഹനര് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഹൈക്കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ വിഷയത്തില്‍ തീരുമാനം എടുക്കാനാകൂ എന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തു. ഇതോടെ ഇന്റര്‍വ്യൂ മുടങ്ങുകയും ചെയ്തു. രാവിലെ മുതല്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായി എണ്‍പതോളം പേര്‍ എത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ സന്നദ്ധരായവരെ ഉള്‍പ്പെടുത്തി നടപടികള്‍ ആരംഭിക്കാനായിരുന്നു നിര്‍ദേശം. മഹേഷ് മോഹനര് ഇല്ലാതെ പിന്നീട് ഇന്റര്‍വ്യൂ പുനരാരംഭിക്കുകയായിരുന്നു.