ഹര്‍ത്താലനുകൂലികള്‍ തിരൂരില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ചു

തിരൂര് വെട്ടത്ത് ഹര്ത്താല് അനുകൂലികള് ഗര്ഭിണിയെയും ഭര്ത്താവിനെയും മര്ദ്ദിച്ചവശരാക്കി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില് രാജേഷ്, നിഷ എന്നിവര്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരേയും തിരൂര് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. ബൈക്കില് യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞു നിര്ത്തി ആക്രമിക്കുകയായിരുന്നു. 15ലേറെ പേരുടെ സംഘമാണ് ആക്രമണം നടത്തിയത്. പോലീസ് കേസെടുത്തിട്ടുണ്ട്.
 | 

ഹര്‍ത്താലനുകൂലികള്‍ തിരൂരില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ചു

മലപ്പുറം: തിരൂര്‍ വെട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചവശരാക്കി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. 15ലേറെ പേരുടെ സംഘമാണ് ആക്രമണം നടത്തിയത്. പോലീസ് കേസെടുത്തിട്ടുണ്ട്.

ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്താകെ അടിയന്തര സര്‍വീസുകള്‍ നടത്തുന്ന കെ.എസ്.ആര്‍.ടി സിയുടെ 36 ബസുകളാണ് ആക്രമിക്കപ്പെട്ടത്. ബിജെപിയുടെ പിന്തുണയോടു കൂടിയാണ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ നടക്കുന്നത്.

മലപ്പുറം താനൂരിലും ആക്രമണമുണ്ടായിരുന്നു. സമരാനുകൂലികള്‍ നടത്തിയ കല്ലേറില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ പമ്പയില്‍ മാത്രം 16 ബസുകള്‍ സമരാനുകൂലികള്‍ തകര്‍ത്തിട്ടുണ്ട്. പത്തനംതിട്ടയിലും സമീപ പ്രദേശത്തുമായി നിരവധി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരത്തിലിറങ്ങാനാവാത്ത സ്ഥിതിയിലാണ്.