കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്നത് ആന്ധ്രയിലെ ആചാരമെന്ന് സൂചന ലഭിച്ചതായി പോലീസ്

പുതുതായി സ്ഥാപിക്കുന്ന കൊടിമരത്തില് മെര്ക്കുറി ഒഴിക്കുന്നത് ആന്ധ്രാപ്രദേശിലെ ആചാരമെന്ന് സൂന ലഭിച്ചതായി പോലീസ്. ശബരിമിലയിലെ പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തില് രസം ഒഴിച്ചതില് അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു. നവധാന്യവും മെര്ക്കുറിയും കൊടിമരത്തില് ഇടുന്നത് ആന്ധ്രയിലെ പതിവാണെന്ന് വിവരം ലഭിച്ചതായി ഐജി മനോജ് ഏബ്രഹാം അറിയിച്ചു.
 | 

കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്നത് ആന്ധ്രയിലെ ആചാരമെന്ന് സൂചന ലഭിച്ചതായി പോലീസ്

തിരുവനന്തപുരം: പുതുതായി സ്ഥാപിക്കുന്ന കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്നത് ആന്ധ്രാപ്രദേശിലെ ആചാരമെന്ന് സൂന ലഭിച്ചതായി പോലീസ്. ശബരിമിലയിലെ പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തില്‍ രസം ഒഴിച്ചതില്‍ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു. നവധാന്യവും മെര്‍ക്കുറിയും കൊടിമരത്തില്‍ ഇടുന്നത് ആന്ധ്രയിലെ പതിവാണെന്ന് വിവരം ലഭിച്ചതായി ഐജി മനോജ് ഏബ്രഹാം അറിയിച്ചു.

സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തും. പിടിയിലായ പ്രതികളെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ചോദ്യം ചെയ്യും. റോയും അന്വേഷണത്തില്‍ പങ്കാളിയാകുന്നുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ഇപ്പോള്‍ പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. വിജയവാഡ സ്വദേശികളാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ആന്ധ്രാ പോലീസിന്റെ സഹായം തേടി.

ഞായറാഴ്ചയാണ് കൊടിമരത്തിന്റെ പുനഃപ്രതിഷ്ഠ നടത്തിയത്. ഉച്ചപൂജയ്ക്ക് ശേഷമാണ് പഞ്ചവര്‍ഗത്തറയില്‍ രസം ഒഴിച്ചതായി കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ കൊടിമരത്തില്‍ രാസദ്രാവകം ഒഴിക്കുന്നത് കണ്ടെത്തിയിരുന്നു. പിന്നീട് പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.