ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്; സുരക്ഷ ശക്തമാക്കും

ശബരിമലയില് അക്രമ സംഭവങ്ങളുണ്ടാകുമെന്ന റിപ്പോര്ട്ടുകളെ തുടര്ന്ന് കര്ശന നിയന്ത്രണങ്ങളുമായി പോലീസ്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വൈകുന്നേരങ്ങളില് മുറി കൊടുക്കുന്നതിന് നിയന്ത്രണമേര്പ്പെടുത്തിയിട്ടുണ്ട്. കൂടുതല് പേര് സന്നിധാനത്ത് തങ്ങുന്നത് നിയന്ത്രിക്കാനാണ് നീക്കമെന്നാണ് സൂചന. മണ്ഡല-മകരവിളക്ക് തീര്ത്ഥാടനകാലത്ത് ശബരിമലയില് സുരക്ഷയൊരുക്കുന്നത് 15,000 പോലീസുകാരാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഇത്രയും വലിയ സന്നാഹമൊരുക്കാന് ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്.
 | 

ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്; സുരക്ഷ ശക്തമാക്കും

പമ്പ: ശബരിമലയില്‍ അക്രമ സംഭവങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ മുറി കൊടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ സന്നിധാനത്ത് തങ്ങുന്നത് നിയന്ത്രിക്കാനാണ് നീക്കമെന്നാണ് സൂചന. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കുന്നത് 15,000 പോലീസുകാരാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഇത്രയും വലിയ സന്നാഹമൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്.

അരവണ, അപ്പം പ്രസാദ കൗണ്ടറുകള്‍ ഉള്‍പ്പടെ രാത്രി പത്ത് മണിക്കും അന്നദാന കൗണ്ടര്‍ 11 മണിക്കും അടക്കണം. നേരത്തെ കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു. ശബരിമല വരുമാനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെങ്കിലും തിരക്ക് മൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലീസിന് കഴിയും. സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ അക്രമ സംഭവങ്ങളെ നേരിടുന്നതില്‍ പോലീസിന് തടസമുണ്ടാകുമെന്ന് നേരത്തെ ആഭ്യന്തര വകുപ്പിന് നിര്‍ദേശം ലഭിച്ചതായിട്ടാണ് സൂചന.

നേരത്തെ സുരക്ഷ മുന്‍നിര്‍ത്തി തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങും വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തിരുന്നു. 55 എസ്.പി.മാര്‍/എ.എസ്.പി.മാര്‍, 113 ഡിവൈ.എസ്.പി.മാര്‍, 1450 എസ്.ഐ./എ.എസ്.ഐ എന്നിവരും 60 വനിതാ എസ്.ഐമാരും ആയിരിക്കും സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്നത്. തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് സായുധ സേനാവിഭാഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.