ശബരിമല; അക്രമിസംഘം തകര്‍ത്തത് 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍; വ്യാപക ആക്രമണം തുടരുന്നു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിനിടെ വ്യാപക അക്രമം തുടരുന്നു. വിവിധ സംഘ്പരിവാര് സംഘടനകളുടെ നേതൃത്വത്തില് ആരംഭിച്ച സമരത്തില് ഇതുവരെ തകര്ക്കപ്പെട്ടത് 13ലേറെ കെ.എസ്.ആര്.ടി.സി ബസുകളാണ്. പമ്പയിലേക്ക് സര്വീസ് നടത്തുന്ന ബസുകള്ക്കെതിരെ ആക്രമണം തുടരുകയാണ്. പമ്പ - നിലയ്ക്കല് ചെയിന് സര്വീസ് രാത്രിയോടെ നിര്ത്തിയിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് സര്വീസ് നടത്തേണ്ടെന്നാണ് കെ.എസ്.ആര്.ടി.സിയുടെ തീരുമാനം.
 | 

ശബരിമല; അക്രമിസംഘം തകര്‍ത്തത് 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍; വ്യാപക ആക്രമണം തുടരുന്നു

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിനിടെ വ്യാപക അക്രമം തുടരുന്നു. വിവിധ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ ഇതുവരെ തകര്‍ക്കപ്പെട്ടത് 13ലേറെ കെ.എസ്.ആര്‍.ടി.സി ബസുകളാണ്. പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ ആക്രമണം തുടരുകയാണ്. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിര്‍ത്തിയിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് സര്‍വീസ് നടത്തേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. നിരവധി പോലീസ് വാഹനങ്ങളും അക്രത്തില്‍ തകര്‍ന്നിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് കാല്‍നടയായിട്ടാണ് യാത്ര ചെയ്തത്. രാത്രി വൈകി സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമം ഉണ്ടായെങ്കിലും നടന്നില്ല.

നിലയ്ക്കലിന് സമീപത്ത് അക്രമികള്‍ പോലീസ് വാഹനം കല്ലെറിഞ്ഞ് കൊക്കയിലേക്ക് വീഴ്ത്തി. അപകടത്തില്‍ 3 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹര്‍ത്താലിനോട് അനുബന്ധിച്ച് പത്തനംതിട്ടയുടെ സമീപ പ്രദേശങ്ങളില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ നാലിടത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭവും അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.