ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി

ശബരിമല ക്ഷേത്രം ദേവസ്വം ബോര്ഡിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവരും അത് ഉള്ക്കൊള്ളണമെന്നും പിണറായി പറഞ്ഞു. പന്തളം മുന് രാജകുടുംബത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമര്ശം. ക്ഷേത്രം തുറക്കാനുള്ള അവകാശം ദേവസ്വം ബോര്ഡിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 | 

ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും അത് ഉള്‍ക്കൊള്ളണമെന്നും പിണറായി പറഞ്ഞു. പന്തളം മുന്‍ രാജകുടുംബത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ക്ഷേത്രം തുറക്കാനുള്ള അവകാശം ദേവസ്വം ബോര്‍ഡിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പന്തളം കൊട്ടാരം കടക്കെണിയിലായപ്പോള്‍ ക്ഷേത്രം കൈമാറിയതാണ്. ആരും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ടതില്ല. കവനന്റ് പ്രകാരം പന്തളം കൊട്ടാരത്തിന് അവകാശമുണ്ടെന്ന് ചിലര്‍ പറയുന്നു. ഇത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമപരമായി ഏക അവകാശി ദേവസ്വം ബോര്‍ഡ് മാത്രമാണ്. എന്നാല്‍ ഉത്സവകാലത്ത് രാജകുടുംബത്തിന് നല്‍കുന്ന അവകാശം എടുത്തു മാറ്റാന്‍ ഉദ്ദേശ്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.