ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി അല്‍പമസയത്തിനകം

ശബരിമലയില് യുവതികള്ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്ജികളില് വിധി അല്പസമയത്തിനകം.
 | 
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി അല്‍പമസയത്തിനകം

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി അല്‍പസമയത്തിനകം. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിക്കും. 2018 സെപ്റ്റംബര്‍ 28ലെ വിധി പുനഃപരിശോധിക്കണോ എന്ന വിഷയത്തിലായിരിക്കും വിധി.

പുനഃപരിശോധിക്കാനാണ് വിധിയെങ്കില്‍ നിലവിലുള്ള വിധി റദ്ദാക്കിയേക്കാം. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാന വിധി പറഞ്ഞത്. പുനഃപരിശോധന വേണമെന്നാണ് കോടതി പറയുന്നതെങ്കില്‍ ഈ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയാല്‍ പുനഃപരിശോധനയ്ക്കു തക്ക കാരണങ്ങളില്ലെന്ന് കോടതിക്ക് ഉത്തരവിടാം. ഏതാനും വാചകങ്ങളില്‍ ഉത്തരവ് അവസാനിപ്പിക്കുകയോ ഹര്‍ജി തളളിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയോ ആവാം. ഹര്‍ജികള്‍ തള്ളിയാല്‍ പിഴവ് തിരുത്തല്‍ ഹര്‍ജി മാത്രമേ ഹര്‍ജിക്കാര്‍ക്ക് ഇനി നല്‍കാനാകൂ.