ശബരിമല വിധി ഈയാഴ്ച? ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുന്‍പായി വിധിയുണ്ടാകുമെന്ന് സൂചന

ശബരിമല വിധി ഈയാഴ്ച? ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുന്പായി വിധിയുണ്ടാകുമെന്ന് സൂചന
 | 
ശബരിമല വിധി ഈയാഴ്ച? ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുന്‍പായി വിധിയുണ്ടാകുമെന്ന് സൂചന

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ ഈയാഴ്ച തന്നെ വിധിയുണ്ടായേക്കുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനായ ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസ് ഗോഗോയ് വരുന്ന ഞായറാഴ്ച (നവംബര്‍ 17) വിരമിക്കുകയാണ്. അതിന് മുന്‍പായി വിധിയുണ്ടായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സുപ്രീം കോടതി വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.

ഗുരുനാനാക് ജയന്തിക്ക് അവധിയായതിനാല്‍ ഇനി ബുധനാഴ്ച മുതലേ കോടതി പ്രവര്‍ത്തിക്കുകയുള്ളു. ബുധനാഴ്ച ഏത് കേസായിരിക്കും പരിഗണിക്കുകയെന്ന് അറിയിപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ ഈയാഴ്ച ശബരിമലക്കേസില്‍ വിധിയുണ്ടാകുമോ എന്ന കാര്യം നാളെ വൈകുന്നേരത്തോടെ അറിയാനാകുമെന്നാണ് കരുതുന്നത്. 48 റിവ്യൂ ഹര്‍ജികളാണ് ശബരിമല വിധിക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇവയില്‍ ഫെബ്രുവരിയില്‍ വാദം പൂര്‍ത്തിയായിരുന്നു.

അയോധ്യ വിധിയില്‍ വിശ്വാസങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഈ പരിഗണന ശബരിമലയിലും ഉണ്ടാകുമോ എന്നതാണ് നിയമവിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നത്.