ആന്ധ്ര സ്വദേശിനിയായ യുവതി നടപ്പന്തലിലെത്തി; പ്രതിഷേധകര്‍ ബഹളംവെച്ച് മടക്കി അയച്ചു

ആന്ധ്ര സ്വദേശിനിയായ യുവതിയെ പ്രതിഷേധകര് ശബരിമല ദര്ശനം നടത്തുന്നതില് നിന്നും തടഞ്ഞു. നടപ്പന്തലിലെത്തിയ യുവതിയെ ഒരുകൂട്ടം ആളുകള് തടഞ്ഞുവെച്ച് തിരിച്ചറിയല് രേഖകള് പരിശോധിക്കുകയായിരുന്നു. യുവതിക്ക് 50ല് താഴെ മാത്രമെ പ്രായമുള്ളുവെന്ന് മനസിലാക്കിയതോടെ ശരണംവിളികളുമായി ഇവര് പ്രതിഷേധിച്ചു. യുവതിയെ ചിലര് അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന് ശ്രമിക്കുകയും ചെയ്തതായി റിപ്പോര്ട്ടുകളുണ്ട്.
 | 

ആന്ധ്ര സ്വദേശിനിയായ യുവതി നടപ്പന്തലിലെത്തി; പ്രതിഷേധകര്‍ ബഹളംവെച്ച് മടക്കി അയച്ചു

സന്നിധാനം: ആന്ധ്ര സ്വദേശിനിയായ യുവതിയെ പ്രതിഷേധകര്‍ ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്നും തടഞ്ഞു. നടപ്പന്തലിലെത്തിയ യുവതിയെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവെച്ച് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു. യുവതിക്ക് 50ല്‍ താഴെ മാത്രമെ പ്രായമുള്ളുവെന്ന് മനസിലാക്കിയതോടെ ശരണംവിളികളുമായി ഇവര്‍ പ്രതിഷേധിച്ചു. യുവതിയെ ചിലര്‍ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇവരെ പമ്പയിലേക്ക് തിരികെയെത്തിച്ചത്. പ്രതിഷേധകര്‍ അക്രമാസ്‌ക്തരായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ യുവതിയെ സ്ട്രച്ചെറിലാക്കി ആംബലുന്‍സില്‍ കയറ്റി പമ്പയിലേക്ക് മാറ്റുകയായിരുന്നു. ആന്ധ്ര സ്വദേശിനിയായ ഇവരുടെ പേര് പാലമ്മയെന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് 46 വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കി. യുവതി എത്തിയെന്ന് അറിഞ്ഞതിന് ശേഷം സന്നിധാനത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

നിലയ്ക്കലില്‍ പ്രതിഷേധ സമര സംഘടിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകരെ അല്‍പ്പം മുന്‍പ് അറസ്റ്റ് ചെയ്തു നീക്കി. പി.എം വേലായുധന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.