ശബരിമല ദര്‍ശനത്തിനായി നാല് യുവതികള്‍ എരുമേലിയിലേക്ക് പുറപ്പെട്ടു

ശബരിമല ദര്ശനത്തിനായി നാല് യുവതികള് എരുമേലിയിലേക്ക് പുറപ്പെട്ടു. ആന്ധ്ര സ്വദേശിനികളായ നാല് യുവതികളാണ് കോട്ടയം റെയില് വേ സ്റ്റേഷനില് നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. എരുമേലിയിലെത്തിയ ശേഷം ഇവര് പോലീസിനോട് സുരക്ഷ ആവശ്യപ്പെടുമെന്നാണ് റിപ്പോര്ട്ടുകള്. എരുമേലിയില് നിന്ന് പമ്പയിലേക്ക് പോലീസ് സുരക്ഷയിലായിരിക്കും ഇവര് സഞ്ചരിക്കുക. അതേസമയം പോലീസ് സുരക്ഷ നല്കുമോയെന്നത് സംബന്ധിച്ച വിവരങ്ങള് ലഭ്യമല്ല.
 | 
ശബരിമല ദര്‍ശനത്തിനായി നാല് യുവതികള്‍ എരുമേലിയിലേക്ക് പുറപ്പെട്ടു

കോട്ടയം: ശബരിമല ദര്‍ശനത്തിനായി നാല് യുവതികള്‍ എരുമേലിയിലേക്ക് പുറപ്പെട്ടു. ആന്ധ്ര സ്വദേശിനികളായ നാല് യുവതികളാണ് കോട്ടയം റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. എരുമേലിയിലെത്തിയ ശേഷം ഇവര്‍ പോലീസിനോട് സുരക്ഷ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് പോലീസ് സുരക്ഷയിലായിരിക്കും ഇവര്‍ സഞ്ചരിക്കുക. അതേസമയം പോലീസ് സുരക്ഷ നല്‍കുമോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

സന്നിധാനത്ത് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായാല്‍ ഇവരെ തിരിച്ചിറക്കാന്‍ പോലീസ് നിര്‍ബന്ധിതരാവും. മകരവിളക്കിനോട് അനബന്ധിച്ച് സന്നിധാനനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ദര്‍ശനത്തിനായി എത്തിയ നാല് പേരില്‍ മൂന്ന് പേര്‍ക്കും ഇരുമുടിക്കെട്ടുണ്ട്. പോലീസിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രമായിരിക്കും ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെടു. സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യതയുള്ളതിനാല്‍ എരുമേലിയില്‍ ഉള്‍പ്പെടെ വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.