Thursday , 20 February 2020
News Updates

ഗവര്‍ണറെ പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലം ബിഗ് ബോസ് ആണെന്ന് ശബരിനാഥന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലം ബിഗ് ബോസ് പരിപാടിയാണെന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ജയിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ആള്‍ ഗവര്‍ണറാണ്. എല്ലാവരും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ബിഗ് ബോസില്‍ ഒരു എന്‍ട്രി കൊടുത്താല്‍ ഈ നാടും രാജ്യവും രക്ഷപ്പെടുമെന്നും ശബരീനാഥന്‍ പറഞ്ഞു.

ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശബരിനാഥന്‍. പഴയ രാഷ്ട്രീയക്കാരനായതു കൊണ്ടാകാം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എവിടെ ചാനല്‍ കണ്ടാലും മൈക്ക് കണ്ടാലും പ്രസ്താവന നടത്തുന്നത്. ഇപ്പോള്‍ ബാലരാമപുരം വഴി കോവളത്തേക്ക് പോകുന്ന വഴി ആണെങ്കില്‍ പോലും നമ്മുടെ ഈ കൂട്ടം കണ്ടാല്‍ ഗവര്‍ണര്‍ ഇറങ്ങി പ്രസംഗിക്കുമെന്നും ശബരിനാഥന്‍ പറഞ്ഞു.

സര്‍ക്കാരുമായും പ്രതിപക്ഷവുമായും അഭിപ്രായ ഭിന്നത തുടരുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ശബരിനാഥന്റെ പ്രസ്താവന. നിയമസഭാ സമ്മേളനത്തിന്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തെ എല്‍ഡിഎഫ് എതിര്‍ക്കുകയാണെങ്കിലും പ്രമേയം നിയമപരമായി സാധുവാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു,

DONT MISS