കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങാന്‍ സച്ചിന്‍; ലഹരിക്കെതിരെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുമാകും

കേരളത്തിലെ ഫുട്ബോള് പ്രതിഭകള്ക്ക് പരിശീലനം നല്കാനായി ഫുട്ബോള് അക്കാദമി ആരംഭിക്കുമെന്ന് സച്ചിന് തെണ്ടുല്ക്കര്. മുഖ്യമന്ത്രി പിണറായി വിജയനുമായിച്ചേര്ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സച്ചിനൊപ്പം തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവിയും നാഗാര്ജുനയും ഉണ്ടായിരുന്നു. കായികമന്ത്രി ഇപി ജയരാജന്, ധനമന്ത്രി തോമസ് ഐസക് എന്നിവര് ചേര്ന്ന് സച്ചിനെ സ്വീകരിച്ചു.
 | 

കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങാന്‍ സച്ചിന്‍; ലഹരിക്കെതിരെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുമാകും
തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് പരിശീലനം നല്‍കാനായി ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായിച്ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സച്ചിനൊപ്പം തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും ഉണ്ടായിരുന്നു. കായികമന്ത്രി ഇപി ജയരാജന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവര്‍ ചേര്‍ന്ന് സച്ചിനെ സ്വീകരിച്ചു.

മദ്യത്തിനും മയക്കുമരുന്നിനും എതിരെയുളള പ്രചാരണങ്ങള്‍ക്കായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സച്ചിന്‍ ഇക്കാര്യം സമ്മതിച്ചത്.
കേരള മുഖ്യമന്ത്രിയുമായി സച്ചിന്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഐഎസ്എല്‍ ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ താരം പ്രഖ്യാപിച്ചു. നിലവില്‍ ഉടമയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അര്‍ജുനും വ്യവസായിയായ അരവിന്ദ് പ്രസാദും ബ്ലാസ്റ്റേഴ്സ് ടീമില്‍ നിക്ഷേപം നടത്തും.