Saturday , 7 December 2019
News Updates

യുഎപിഎ അറസ്റ്റിന് പിന്നാലെ സൈബര്‍ ആക്രമണം; സജിത മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സജിത മഠത്തില്‍. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ അമ്മയുടെ സഹോദരിയാണ് സജിത. ഈ വിഷയത്തില്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ടെന്ന് സജിത മഠത്തില്‍ പരാതിയില്‍ പറഞ്ഞു. തന്നെ വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ലൈംഗിക ചുവയുള്ളതുമായ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ടെന്നും സജിത വ്യക്തമാക്കി.

തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴക്കാനും തേജോവധം ചെയ്യാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. തന്റെ നേര്‍ക്ക് പൊതുസ്ഥലത്തുവെച്ച് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത മഠത്തില്‍ പരാതിയില്‍ പറയുന്നു. സൈബര്‍ ആക്രമണത്തില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ല. പുറത്തിറങ്ങാന്‍ ഭയം തോന്നുന്നുണ്ടെന്നും സജിത മഠത്തില്‍ പറയുന്നു.

വനിതാ കമ്മീഷന് കഴിഞ്ഞ എട്ടാം തിയതി പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനാലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. തന്നെ തേജോവധം ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വീഡിയോയും പരാതിക്കൊപ്പം സജിത നല്‍കിയിട്ടുണ്ട്.

DONT MISS