പരാതിക്കാരന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് കൃത്യവിലോപം; കളമശ്ശേരി എസ്‌ഐക്കെതിരെ സക്കീര്‍ ഹുസൈന്‍

പരാതിക്കാരന്റെ ഫോണ് സംഭാഷണം റെക്കോര്ഡ് ചെയ്ത് പ്രചരിപ്പിച്ച കളമശ്ശേരി എസ്ഐയുടെ നടപടി കൃത്യവിലോപമാണെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര് ഹുസൈന്.
 | 
പരാതിക്കാരന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് കൃത്യവിലോപം; കളമശ്ശേരി എസ്‌ഐക്കെതിരെ സക്കീര്‍ ഹുസൈന്‍

കൊച്ചി: പരാതിക്കാരന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച കളമശ്ശേരി എസ്‌ഐയുടെ നടപടി കൃത്യവിലോപമാണെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന വിവാദത്തിലാണ് സക്കീര്‍ ഹുസൈന്റെ പ്രതികരണം. എസ്‌ഐ അമൃതരംഗനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്‌ഐയാണ് അപമര്യാദയായി പെരുമാറിയതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

തന്റെ മേലുദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണമടക്കം എസ്‌ഐ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്. ഈ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും എസ്‌ഐക്കെതിരെ പരാതി നല്‍കുമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ നേതാവിനോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് സക്കീര്‍ ഹുസൈന്‍ വിളിച്ചത്.

കളമശ്ശേരിയിലെ രാഷ്ട്രീയം മനസിലാക്കി വേണം നിലപാടെടുക്കാന്‍ എന്ന് ഭീഷണി സ്വരത്തില്‍ സംസാരിച്ച സക്കീര്‍ ഹുസൈനോട് താനിവിടെ തുടരുമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും പേടിച്ച് ജീവിക്കാനില്ലെന്നും എസ്‌ഐ തിരിച്ചു പറഞ്ഞിരുന്നു.