സഖാവ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു; ഡൗണ്‍ലോഡ് ചെയ്യുന്നവരെ നിരീക്ഷിക്കുമെന്ന് സൈബര്‍ സെല്‍

തിയറ്ററുകളില് നിറഞ്ഞോടുന്ന നിവിന് പോളി ചിത്രമായ സഖാവ് നാലുദിവസത്തിനുള്ളില് ഇന്റര്നെറ്റില്. ചിത്രം തിങ്കളാഴ്ച മുതലാണ് രണ്ട് വെബ്സൈറ്റുകളില് അപ്ലോഡ് ചെയ്തതിരിക്കുന്നത്. ഇതില് ഒരു തമിഴ് വെബ്സൈറ്റ് ചിത്രം അപ്ലോഡ് ചെയ്യുമെന്ന് മൂന്കൂട്ടി അറിയിച്ചിരുന്നു. തുടര്ന്ന് തിങ്കളാഴ്ച മുതലാണ് സൈറ്റിലുടെ ചിത്രം പ്രചരിക്കാന് തുടങ്ങിയതെന്ന് സഖാവിന്റെ നിര്മ്മാതാവ് ബി. രാകേഷ് പറഞ്ഞു.
 | 

സഖാവ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു; ഡൗണ്‍ലോഡ് ചെയ്യുന്നവരെ നിരീക്ഷിക്കുമെന്ന് സൈബര്‍ സെല്‍

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന നിവിന്‍ പോളി ചിത്രമായ സഖാവ് നാലുദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റില്‍. ചിത്രം തിങ്കളാഴ്ച മുതലാണ് രണ്ട് വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതിരിക്കുന്നത്. ഇതില്‍ ഒരു തമിഴ് വെബ്സൈറ്റ് ചിത്രം അപ്ലോഡ് ചെയ്യുമെന്ന് മൂന്‍കൂട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സൈറ്റിലുടെ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതെന്ന് സഖാവിന്റെ നിര്‍മ്മാതാവ് ബി. രാകേഷ് പറഞ്ഞു.

ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ ഒരു സൈറ്റില്‍ പ്രചരിച്ചിരുന്ന ചിത്രത്തിന്റെ തിയറ്റേര്‍ പ്രിന്റ് കോപ്പി പിന്‍വലിച്ചിട്ടുണ്ട്.

സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ആന്റി പൈറസി സെല്‍ അറിയിച്ചു. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദര്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളും സമാന രീതിയില്‍ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. ഇതില്‍ അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ക്കുള്ളില്‍ സഖാവും സൈറ്റുകളിലൂടെ പ്രചരിക്കുന്നത്.