സാലറി ചാലഞ്ചില്‍ മാറ്റിവെച്ച ശമ്പളം പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനം

സാലറി ചാലഞ്ചിലൂടെ മാറ്റിവെച്ച സര്ക്കാര് ജീവനക്കാരുടെ ശമ്പളം തിരികെ നല്കുന്നു.
 | 
സാലറി ചാലഞ്ചില്‍ മാറ്റിവെച്ച ശമ്പളം പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനം

സാലറി ചാലഞ്ചിലൂടെ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിരികെ നല്‍കുന്നു. തുക പലിശ സഹിതം പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. 9 ശതമാനം പലിശയായിരിക്കും നല്‍കുക. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാരില്‍ നിന്ന് ശേഖരിച്ചത്. 6 ദിവസത്തെ ശമ്പളം വീതം 6 മാസം കൊണ്ടായിരുന്നു ഈ തുക സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കിയത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് സാലറി കട്ട് ഏര്‍പ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സമാഹരിച്ചത്.