കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയാകും; തീരുമാനത്തിന് ധനവകുപ്പിന്റെ അംഗീകാരം

സംസ്ഥാനത്തെ സര്ക്കാര്, എയ്ഡഡ് കോളേജുകളില് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയാകുന്നു. 2017 മാര്ച്ച് മുതല് മുന്കാല പ്രാബല്യത്തോടെയാണ് ഇത് നിലവില് വരുന്നത്. ധനമന്ത്രി തോമസ് ഐസ്ക ഇതു സംബന്ധിച്ച ഉത്തരവില് ഒപ്പു വെച്ചു. ഉത്തരവ് ഉടന് പുറത്തിറങ്ങും.
 | 

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയാകും; തീരുമാനത്തിന് ധനവകുപ്പിന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയാകുന്നു. 2017 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇത് നിലവില്‍ വരുന്നത്. ധനമന്ത്രി തോമസ് ഐസ്‌ക ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വെച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഗസ്റ്റ് അധ്യാകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലവിലുള്ളതാണ്. എന്നാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാല്‍ ഇക്കാ്യര്യത്തില്‍ തീരുമാനം നീണ്ടു പോകുകയായിരുന്നു. പുതുതായി വര്‍ദ്ധിപ്പിച്ച നിരക്കനുസരിച്ച് യുജിസി യോഗ്യതയുള്ള സ്ഥിരനിയമനം ലഭിച്ച അധ്യാപകര്‍ക്ക് ആദ്യം ലഭിക്കുന്ന ശമ്പളത്തിനൊപ്പമായിരിക്കും ഗസ്റ്റ് അധ്യാപകര്‍ക്ക് ലഭിക്കുന്ന തുക.

നിലവില്‍ ഗസ്റ്റ് അധ്യാപകരുടെ വേതനം മണിക്കൂര്‍ അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കുന്നത്. ഈ രീതി മാറി ദിവസ വേതനം ഏര്‍പ്പെടുത്തും. യുജിസി മാനദണ്ഡം അനുസരിച്ച് കുറഞ്ഞ് മൂന്ന് മണിക്കൂറെങ്കിലും പഠിപ്പിക്കണം.

യു.ജി.സി. നെറ്റ് അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) ഉള്ളവര്‍ക്ക് ഇനി 1750 രൂപ ദിവസം ലഭിക്കും. മാസം പരമാവധി 25 അധ്യയന ദിവസത്തേക്ക് 43,750 രൂപയാണ് ഈ വിധത്തില്‍ ലഭിക്കുക. മണിക്കൂറിന് 500 രൂപയും മാസം പരമാവധി 25,000 രൂപയുമാണ് നിലവില്‍ ലഭിക്കുന്നത്.

യു.ജി.സി. യോഗ്യതയില്ലാത്തവര്‍ക്ക് ദിവസം 1600 രൂപയും മാസം പരമാവധി 40,000 രൂപയുമാണ് പുതിയ നിരക്ക്. മണിക്കൂറിന് 300 രൂപയും മാസം 20,000 രൂപയുമായിരുന്നു ഇതുവരെ ലഭിച്ചിരുന്നത്.