ഒടുവിൽ സൽമാന് ജാമ്യം

ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സൽമാന് ജാമ്യം അനുവദിച്ചു. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് ഒരുമാസത്തിന് ശേഷമാണ് സൽമാന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ജില്ലാ കോടതി മുൻപ് ജാമ്യം നിഷേധിച്ചിരുന്നു. സൽമാൻ കൊലപാതകത്തെക്കാൾ വലിയ കുറ്റമാണ് ചെയ്തതെന്നാണ് കോടതി നിരീക്ഷിച്ചത്.
 | 

കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സൽമാന് ജാമ്യം അനുവദിച്ചു. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് ഒരുമാസത്തിന് ശേഷമാണ് സൽമാന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ജില്ലാ കോടതി മുൻപ് ജാമ്യം നിഷേധിച്ചിരുന്നു. സൽമാൻ കൊലപാതകത്തെക്കാൾ വലിയ കുറ്റമാണ് ചെയ്തതെന്നാണ് കോടതി നിരീക്ഷിച്ചത്.

ഓഗസ്റ്റ് 20-ന് തീയേറ്ററിൽ ദേശീയഗാനം പ്രദർശിപ്പിച്ചപ്പോൾ കൂകി വിളിക്കുകയും ഫേസ്ബുക്കിലൂടെ ദേശീയഗാനത്തെ അപമാനിച്ചുകൊണ്ട് പരാമർശം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് സൽമാനെ തമ്പാനൂർ പോലീസ് അറസ്റ്റു ചെയ്തത്. കേസിൽ ആറു പേർ പ്രതികളാണെന്ന് പറയുന്നുണ്ടെങ്കിലും മറ്റുള്ളവർക്കെതിരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല. സൽമാന്റെ അറസ്റ്റിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്‌കറിന്റെ നേതൃത്വത്തിൽ സൽമാൻ ജസ്റ്റിസ് ഫോറം രൂപവത്കരിക്കുകയും കാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു. ആംനെസ്റ്റി ഇന്റർ നാഷണലും സൽമാനെതിരായ നടപടി വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു ആരോപിച്ച് രംഗത്തുവന്നിരുന്നു.