അഡാറ് ലവ്; കുരു പൊട്ടല്‍ കേരളത്തിലും; പാട്ട് പിന്‍വലിക്കുന്നതാണ് നല്ലതെന്ന് സമസ്ത നേതാവ്

ഒമര്ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന വൈറല് ഗാനത്തിനെതിരെ കേരളത്തിലും കുരുപൊട്ടല്. പി.എം.എ ജബ്ബാര് രചിച്ച ഗാനം സിനിമയില് സഭ്യേതരമായും വൃത്തികെട്ട ശൈലിയിലും പുനരാവിഷ്കരിച്ചിരിക്കുകയാണെന്ന് സമസ്ത നേതാവ് നാസര് ഫൈസി കൂടത്തായി ഫേസ്ബുക്കില് കുറിച്ചു. ഇതില് നിന്ദയും അവഹേളനവുമുണ്ടെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില് ഇത് സമ്മതിക്കാനാവില്ലെന്നുമാണ് സമസ്ത നേതാവിന്റെ പ്രതികരണം. ഗാനവും വിഷ്വലും തമ്മില് അനൗചിത്യമുണ്ടെന്ന് അണിയറ പ്രവര്ത്തകര് തിരിച്ചറിയണമായിരുന്നുവെന്നും ഈ ഗാനത്തിന് പകരം മറ്റൊന്ന് കണ്ടെത്താവുന്നതേയുള്ളുവെന്നുമാണ് സമസ്ത നേതാവിന്റെ നിര്ദേശം.
 | 

 

അഡാറ് ലവ്; കുരു പൊട്ടല്‍ കേരളത്തിലും; പാട്ട് പിന്‍വലിക്കുന്നതാണ് നല്ലതെന്ന് സമസ്ത നേതാവ്

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന വൈറല്‍ ഗാനത്തിനെതിരെ കേരളത്തിലും കുരുപൊട്ടല്‍. പി.എം.എ ജബ്ബാര്‍ രചിച്ച ഗാനം സിനിമയില്‍ സഭ്യേതരമായും വൃത്തികെട്ട ശൈലിയിലും പുനരാവിഷ്‌കരിച്ചിരിക്കുകയാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ കുറിച്ചു. ഇതില്‍ നിന്ദയും അവഹേളനവുമുണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് സമ്മതിക്കാനാവില്ലെന്നുമാണ് സമസ്ത നേതാവിന്റെ പ്രതികരണം. ഗാനവും വിഷ്വലും തമ്മില്‍ അനൗചിത്യമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിയണമായിരുന്നുവെന്നും ഈ ഗാനത്തിന് പകരം മറ്റൊന്ന് കണ്ടെത്താവുന്നതേയുള്ളുവെന്നുമാണ് സമസ്ത നേതാവിന്റെ നിര്‍ദേശം.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗാനം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു അറിയച്ചപ്പോളും പ്രതികരണവുമായി ഫൈസി എത്തി. ഗാനം പിന്‍ലിക്കേണ്ട ഒരു നിര്‍ബന്ധവും വിശ്വാസികള്‍ക്കുണ്ടായിരുന്നില്ല, പക്ഷേ പ്രവാചകനെക്കുറിച്ച് വന്ന മാന്യമായ ഗാനത്തെ ഇത്രകണ്ട് സഭ്യേതരമായി അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഫൈസി കുറിച്ചു.

പോസ്റ്റുകള്‍ കാണാം

സിനിമക്കാരന്റെ പരിധി വിട്ട ആവിഷ്‌കാരസ്വാതന്ത്ര്യം സമ്മതിക്കാനാവില്ല

ലോകാനുഗ്രഹി തിരുനബി(സ)ക്ക് പ്രവാചകത്വം ലഭ്യമാകുന്നത് 40 വയസ്സ് പൂര്‍ത്തിയായപ്പോഴാണ്. എന്നാല്‍ മദ്യ മദിരാക്ഷി കുത്തൊഴുക്കിന്റെ മണല്‍പ്പറമ്പില്‍ ഒരു അരുതായ്മയും ലാഞ്ചാതെ ,ഒരു അന്യ സ്ത്രീയുടെ മുഖത്തേക്കു പോലും നോക്കാതെ, കൊച്ചു കുട്ടിയായ നാളിലും അര്‍ദ്ധനായും നഗ്‌നത പ്രകടിപ്പിക്കാതെ വിശുദ്ധ ജീവിതം 40 വര്‍ഷവും കരുതി വെച്ചാണ് തിരുനബിയില്‍ അല്ലാഹു പ്രവാചകത്വം സമര്‍പ്പിച്ചത്. 25 > ീ വയസ്സിലാണ് 40 വയസ്സുള്ള വിധവയും വിശുദ്ധയായ ഖദീജ (റ)യെ തിരുനബി(സ)വിവാഹം ചെയ്യുന്നത്.ഈ വിവാഹത്തെ ആവിഷ്‌കരിച്ച് കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിക്കാരന്‍ കെ.എ.റഫീഖ് സംവിധാനിച്ച് പി.എം.എ ജബ്ബാര്‍ രചന നിര്‍വ്വഹിച്ച ‘മാണിക്കാ മലരായ….. ‘ എന്ന ഗാനം ആലപിക്കപ്പെട്ടത്.തികച്ചും അത് സഭ്യവും മാന്യവുമാണ്. എന്നാല്‍ ഇപ്പോള്‍ ഒമര്‍ ലുലു എന്നയാള്‍ ഒരു സിനിമയില്‍ ഈ ഗാനം സഭ്യേതരമായും വൃത്തികെട്ട ശൈലിയിലും കൗമാര നടീനടന്‍മാരെ വെച്ച് അഭിനയിപ്പിച്ച് പുനരാവിഷ്‌കരിച്ചതായി സോഷ്യല്‍ മീഡിയയില്‍ കാണുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് സമ്മതിക്കാനാവില്ല.ഇതില്‍ നിന്ദയും അവഹേളനവുമുണ്ട്. വക്രീകരണവും തെറ്റിദ്ധരിപ്പിക്കലുമുണ്ട്. കലയെ കൊല ചെയ്യുന്ന ഇമ്മാതിരി ആഭാസങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. മാന്യമായ ഭാഷയില്‍ ഇതിനോട് നമുക്ക് പ്രതിഷേധിക്കാം.

സിനിമക്കാരന്റെ പരിധി വിട്ട ആവിഷ്കാരസ്വാതന്ത്ര്യം സമ്മതിക്കാനാവില്ല…………………………………………

Posted by Nasar Faizy Koodathai on Sunday, February 11, 2018

പുറത്തിറങ്ങാത്ത സിനിമയിലെ ‘മാണിക്ക്യാമലരായപൂവി’ എന്ന ഗാനം പിൻവലിക്കുകയും പിന്നെ അത് തിരുത്തുകയും ചെയ്തത്രെ!. അത് പിൻവലിക്കേണ്ട ഒരു നിർബന്ധവും മതവിശ്വാസികൾക്കില്ല. അത് വിശ്വാസത്തെ ബാധിക്കുന്ന വിഷയവുമല്ല.പക്ഷേ പ്രവാചകനെ കുറിച്ച് വന്ന ഒരു മാന്യമായ ഗാനത്തെ ഇത്രകണ്ട് സഭ്യേതരമായി അവതരിപ്പിക്കേണ്ടിയിരുന്നില്ല. അല്ലെങ്കിൽ ഒരു പ്രണയരംഗത്തിന് ഗാനം നൽകാൻ പലതുമുണ്ടായിട്ടും ഈ മഹത് ഗാനം തന്നെ തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല.എന്നാൽ അതിന്റെ പേരിൽ ഇനിയൊരു പുകില് വേണ്ട. ഗാനം വിഷ്വലും തമ്മിൽ ഒരു അനൗചിത്യമുണ്ടെന്ന് അതിന്റെ അണിയറ ശിൽപികൾ തിരിച്ചറിയണമായിരുന്നു. ഈ ഗാനത്തിന് പകരം മറ്റൊന്ന് കണ്ടെത്താവുന്നതേയുള്ളൂ. സംവിധായകന്റെ കമ്പോള സാധ്യത അസ്തമിക്കുകയുമില്ല.

പുറത്തിറങ്ങാത്ത സിനിമയിലെ 'മാണിക്ക്യാമലരായപൂവി' എന്ന ഗാനം പിൻവലിക്കുകയും പിന്നെ അത് തിരുത്തുകയും ചെയ്തത്രെ!. അത് പിൻവലിക…

Posted by Nasar Faizy Koodathai on Wednesday, February 14, 2018