സനലിന്റെ മരണ കാരണം തലക്കേറ്റ ക്ഷതം; ഡിവൈഎസ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഡിവൈഎസ്പി റോഡിലേക്ക് തള്ളിയതിനെത്തുടര്ന്ന് കാറിടിച്ച് മരിച്ച സനലിന്റെ മരണത്തിന് കാരണമായത് തലക്കേറ്റ ക്ഷതം. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കാറിടിച്ച ആഘാതത്തില് തെറിച്ചുവീണ സനലിന്റെ തല റോഡില് വീണ്ടും ഇടിക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. സനലിന്റെ കൈക്കും വാരിയെല്ലിനും ഒടിവുണ്ടായിട്ടുണ്ട്. വിശദമായ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ക്രൈംബ്രാഞ്ചിന് നാളെ കൈമാറും.
 | 

സനലിന്റെ മരണ കാരണം തലക്കേറ്റ ക്ഷതം; ഡിവൈഎസ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ഡിവൈഎസ്പി റോഡിലേക്ക് തള്ളിയതിനെത്തുടര്‍ന്ന് കാറിടിച്ച് മരിച്ച സനലിന്റെ മരണത്തിന് കാരണമായത് തലക്കേറ്റ ക്ഷതം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കാറിടിച്ച ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല റോഡില്‍ വീണ്ടും ഇടിക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. സനലിന്റെ കൈക്കും വാരിയെല്ലിനും ഒടിവുണ്ടായിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് നാളെ കൈമാറും.

ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എസ്പി ആന്റണിക്കാണ് അന്വേഷണച്ചുമതല. എഐജി വിമലിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണത്തിനുള്ള അന്വേഷണ സംഘവും രൂപീകരിക്കും.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് കേസ് വഴിതിരിച്ചി വിടാന്‍ ശ്രമിക്കുന്നതായി സനലിന്റെ സഹോദരി ആരോപിച്ചിരുന്നു. ഹരികുമാറിനായി തെരച്ചില്‍ തുടരുകയാണ്.