സ്വര്‍ണ്ണക്കടത്ത് കേസില്‍ മാപ്പുസാക്ഷിയാകാമെന്ന് സന്ദീപ് നായര്‍; കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ അനുമതി

തിരുവനന്തപുരം സ്വര്ണ്ണക്കടത്ത് കേസില് മാപ്പുസാക്ഷിയാകാമെന്ന് അറിയിച്ച് രണ്ടാം പ്രതി സന്ദീപ് നായര്.
 | 
സ്വര്‍ണ്ണക്കടത്ത് കേസില്‍ മാപ്പുസാക്ഷിയാകാമെന്ന് സന്ദീപ് നായര്‍; കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മാപ്പുസാക്ഷിയാകാമെന്ന് അറിയിച്ച് രണ്ടാം പ്രതി സന്ദീപ് നായര്‍. ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ച് എന്‍ഐഎ കോടതിയില്‍ സന്ദീപ് കത്ത് നല്‍കി. ഇയാളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ക്രിമിനല്‍ ചട്ടം 164 അനുസരിച്ച് ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് ഇനി ചെയ്യുക. ഈ മൊഴി പരിശോധിച്ച ശേഷം മാപ്പുസാക്ഷിയാക്കണോ എന്ന് എന്‍ഐഎ തീരുമാനമെടുക്കും. എന്നാല്‍ മാപ്പുസാക്ഷിയായാലും ശിക്ഷയില്‍ കുറവൊന്നും ഉണ്ടാവില്ലെന്ന് കോടതി സന്ദീപിനെ അറിയിച്ചിട്ടുണ്ട്.

കേസിലെ രണ്ടാം പ്രതിയായ ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകനായ കെ.ടി.റമീസുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ മാപ്പുസാക്ഷിയാക്കിയാല്‍ കേസില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.