അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ!; അമൃതാനന്ദമയിയെ ട്രോളി സന്ദീപാനന്ദ ഗിരി

അമൃതാനന്ദമയി അയ്യപ്പ ഭക്ത സംഗമ വേദിയില് നടത്തിയ പരാമര്ശങ്ങളെ ട്രോളി സന്ദീപാനന്ദ ഗിരിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. '#മക്കളേ.....അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ''-എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ ട്രോള്. സ്യുച്ചിട്ടാല് ലൈറ്റ് കത്തും ലൈറ്റിട്ടാല് സ്യുച്ച് കത്തൂല മക്കളേയെന്നും സന്ദീപാനന്ദഗിരി അമൃതാനന്ദമയിയെ പരിഹസിച്ചുകൊണ്ട് ഫെയിസ്ബുക്കില് കുറിച്ചു.
 | 
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ!; അമൃതാനന്ദമയിയെ ട്രോളി സന്ദീപാനന്ദ ഗിരി

കൊച്ചി: അമൃതാനന്ദമയി അയ്യപ്പ ഭക്ത സംഗമ വേദിയില്‍ നടത്തിയ പരാമര്‍ശങ്ങളെ ട്രോളി സന്ദീപാനന്ദ ഗിരിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. ‘#മക്കളേ…..അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ”-എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ ട്രോള്‍. സ്യുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സ്യുച്ച് കത്തൂല മക്കളേയെന്നും സന്ദീപാനന്ദഗിരി അമൃതാനന്ദമയിയെ പരിഹസിച്ചുകൊണ്ട് ഫെയിസ്ബുക്കില്‍ കുറിച്ചു.

അയ്യപ്പ ഭക്ത സംഗമ വേദിയില്‍ നടത്തിയ പരാമര്‍ശങ്ങളെ സോഷ്യല്‍ മീഡിയ ട്രോളിക്കൊല്ലുകയാണ്. ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രസംഗം തുടങ്ങിയ അമൃതാനന്ദമയി പ്രസംഗത്തിലുടനീളം നടത്തിയ താരതമ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരെ വെല്ലുന്നതാണ്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്രോള്‍ പേജുകളില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്.

നദിയില്‍ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകള്‍ ഒന്നുമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോള്‍ അതില്‍ ക്ലോറിന്‍ ഇടണം, ഫില്‍ട്ടര്‍ ചെയ്യണം. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള്‍ വേറെ വെള്ളത്തില്‍ കുളിക്കണം.” തുടങ്ങിയവയായിരുന്നു അമൃതാന്ദമയിയുടെ പ്രധാന പരാമര്‍ശങ്ങള്‍.

#മക്കളേ…..അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ…

Posted by Swami Sandeepananda Giri on Sunday, January 20, 2019