സന്ദീപ് സിപിഎം അംഗമാണെന്ന് തെറ്റായ വാര്‍ത്ത; കേസ് കൊടുക്കുമെന്ന് അമ്മ, വീഡിയോ

സന്ദീപ് സിപിഎം പ്രവര്ത്തകനാണെന്ന് മാധ്യമങ്ങള് നല്കിയ വാര്ത്തക്കെതിരെ മാതാവ് ഉഷ.
 | 
സന്ദീപ് സിപിഎം അംഗമാണെന്ന് തെറ്റായ വാര്‍ത്ത; കേസ് കൊടുക്കുമെന്ന് അമ്മ, വീഡിയോ

സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തക്കെതിരെ മാതാവ് ഉഷ. തെറ്റായ വാര്‍ത്ത നല്‍കിയാല്‍ കേസ് കൊടുക്കുമെന്ന് ഉഷ കൈരളി പീപ്പിളിനോട് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് ഒളിവിലാണ്. ഇയാളുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഉഷയുടെ പ്രതികരണത്തിനായി എത്തിയ മാധ്യമങ്ങളാണ് മകന്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് ഉഷ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സന്ദീപ് മരിച്ചുകിടന്ന് പണി ചെയ്യും. വോട്ട് കൊടുക്കുന്നതും ബിജെപിക്കാണ്. അവന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും സിപിഎം അംഗമായ ഉഷ വ്യക്തമാക്കി. അവര്‍ കേട്ടത് തെറ്റായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഏത് ചാനലായാലും ഇല്ലാത്ത കാര്യം പറഞ്ഞാല്‍ കേസ് കൊടുക്കും. ഇല്ലാത്ത കാര്യം എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും ഉഷ ചോദിക്കുന്നു. ഉഷയെ ഉദ്ധരിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ബിജെപി പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

വീഡിയോ കാണാം

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ; സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍; ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധം

Posted by Kairali News Online on Wednesday, July 8, 2020