ഭരണഘടന തയ്യാറാക്കിയത് കോട്ടിട്ട സായിപ്പന്‍മാര്‍! കത്തിച്ചു കളയേണ്ടതാണെന്ന് സംഘപരിവാര്‍ നേതാവ്; വീഡിയോ

ഭരണഘടന കത്തിക്കണമെന്ന് പ്രസംഗിച്ച് സംഘപരിവാര് നേതാവ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ പത്തനംതിട്ട, കുമ്പഴയില് നടന്ന നാമജപ ഘോഷയാത്രക്കിടെയാണ് സംഭവം. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റായ മുരളീധരന് ഉണ്ണിത്താനാണ് ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചത്.
 | 

ഭരണഘടന തയ്യാറാക്കിയത് കോട്ടിട്ട സായിപ്പന്‍മാര്‍! കത്തിച്ചു കളയേണ്ടതാണെന്ന് സംഘപരിവാര്‍ നേതാവ്; വീഡിയോ

പത്തനംതിട്ട: ഭരണഘടന കത്തിക്കണമെന്ന് പ്രസംഗിച്ച് സംഘപരിവാര്‍ നേതാവ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ പത്തനംതിട്ട, കുമ്പഴയില്‍ നടന്ന നാമജപ ഘോഷയാത്രക്കിടെയാണ് സംഭവം. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റായ മുരളീധരന്‍ ഉണ്ണിത്താനാണ് ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചത്.

കോട്ടിട്ട സായിപ്പന്‍മാരാണ് ഭരണഘടന തയ്യാറാക്കിയതെന്നും പതിനാലു ശതമാനം പേര്‍ക്ക് മാത്രം വോട്ടവകാശമുള്ള സമയത്താണ് ‘ഈ പണ്ടാരം’ അടിച്ചേല്‍പ്പിച്ചതെന്നും നേതാവ് പറയുന്നു. ഇത് ചുടേണ്ട കാലം അതിക്രമിച്ചുവെന്നും പ്രസംഗത്തില്‍ മുരളീധരന്‍ ഉണ്ണിത്താന്‍ പറയുന്നു.

ഭരണഘടന ചുടുന്ന കാലം വരുമെന്നതില്‍ സംശയം വേണ്ടെന്നും നേതാവ് പറയുന്നുണ്ട്. ശബരിമല വിഷയത്തിന്റെ പേരില്‍ അടിസ്ഥാന രഹിതമായ പ്രചരണങ്ങളും വിദ്വേഷ പ്രചാരണവുമാണ് നടക്കുന്നതെന്ന് പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് തെറി വിളിച്ചതും സമരത്തില്‍ പങ്കെടുത്ത സ്ത്രീയായിരുന്നു.

വീഡിയോ കാണാം

ഇന്ത്യൻ ഭരണഘട കത്തിക്കാൻ RSS നേതാവിന്റെ ആഹ്വാനം.രാജ്യദ്രോഹികൾ……. !

Posted by Manoj Kumar Shankar on Thursday, October 11, 2018