ലുക്ക് ഔട്ട് നോട്ടീസിനെ പരിഹസിച്ച് പിടികിട്ടാപ്പുള്ളി ഗോപിനാഥിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി

ലുക്ക് ഔട്ട് നോട്ടീസിനെ പരിഹസിച്ച് പിടികിട്ടാപ്പുള്ളി ഗോപിനാഥിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. കൊടുങ്ങല്ലൂരില് മതപരിവര്ത്തകരെന്ന് ആരോപിച്ച് വൈദിക വിദ്യാര്ത്ഥികളെയും പാസ്റ്ററെയും ക്രൂരമായി മര്ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഗോപിനാഥ് കൊടുങ്ങല്ലൂര്. ഇയാളെ പിടികൂടാന് പോലീസ് അന്വേഷണങ്ങള് നടത്തുകയാണെന്ന വാദങ്ങള്ക്കിടെയാണ് ഫെയിസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. സംഭവം വിവാദമാകുമെന്ന് മനസിലായതോടെ ഇയാള് തന്നെ പോസ്റ്റ് റിമൂവ് ചെയ്തു.
 | 

ലുക്ക് ഔട്ട് നോട്ടീസിനെ പരിഹസിച്ച് പിടികിട്ടാപ്പുള്ളി ഗോപിനാഥിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി

കൊച്ചി: ലുക്ക് ഔട്ട് നോട്ടീസിനെ പരിഹസിച്ച് പിടികിട്ടാപ്പുള്ളി ഗോപിനാഥിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. കൊടുങ്ങല്ലൂരില്‍ മതപരിവര്‍ത്തകരെന്ന് ആരോപിച്ച് വൈദിക വിദ്യാര്‍ത്ഥികളെയും പാസ്റ്ററെയും ക്രൂരമായി മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഗോപിനാഥ് കൊടുങ്ങല്ലൂര്‍. ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണങ്ങള്‍ നടത്തുകയാണെന്ന വാദങ്ങള്‍ക്കിടെയാണ് ഫെയിസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. സംഭവം വിവാദമാകുമെന്ന് മനസിലായതോടെ ഇയാള്‍ തന്നെ പോസ്റ്റ് റിമൂവ് ചെയ്തു.

ഗോപിനാഥിനെതിരെയുള്ള ലുക്ക്ഔട്ട് നോട്ടീസ് അയാള്‍ തന്നെ ഷെയര്‍ ചെയ്യുകയായിരുന്നു. അതുവഴി കേരളാ പോലീസിനെ പരിഹസിക്കുകയും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുകയുമാണ് ഗോപിനാഥ് ചെയ്തിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. പോസ്റ്റില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പേജിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പാസ്റ്ററെ മര്‍ദ്ദിക്കുന്ന വീഡിയോ വിവാദമായതോടെയാണ് പോലീസ് കേസെടുക്കുകയും പ്രതികള്‍ക്കായി ലുക്ക്ഔട്ട് പുറത്തിറക്കുകയും ചെയ്തത്. പാസ്റ്ററും വിദ്യാര്‍ത്ഥികളെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുന്ന വീഡിയോ ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഗോപിനാഥിന്റെ പ്രവൃത്തിയെ പുകഴ്ത്തി സംഘപരിവാര്‍, തീവ്ര ഹിന്ദുത്വ ഫെയിസ്ബുക്ക് ഐഡികള്‍ രംഗത്ത് വന്നിട്ടുണ്ട്.