ശബരിമല സ്ത്രീപ്രവേശനം; മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് സംഘ്പരിവാര്‍ പ്രചാരണം

ശബരിമലയില് പ്രക്ഷോഭം റിപ്പോര്ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്ത്തകരെ കൊലപ്പെടുത്താന് ആഹ്വാനം ചെയ്ത് സംഘ്പരിവാര് അനുകൂല ഫെയിസ്ബുക്ക് അക്കൗണ്ടുകള് വഴി പ്രചാരണം. മാധ്യമ പ്രവര്ത്തകരെ ആദ്യം കൊന്നതിന് ശേഷം ഫെമിനിച്ചികളെ കൊന്നാല് മതിയെന്നാണ് ചിലര് ആഹ്വാനം ചെയ്യുന്നത്. ഇവര്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവമാധ്യമങ്ങളില് ക്യാംപെയിന് ആരംഭിച്ചിട്ടുണ്ട്. ഇത്തരം കമന്റുകള് കേരളപോലീസിനെ അറിയിക്കാനുള്ള ശ്രമങ്ങളും ചിലര് നടത്തുന്നുണ്ട്.
 | 

ശബരിമല സ്ത്രീപ്രവേശനം; മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് സംഘ്പരിവാര്‍ പ്രചാരണം

കൊച്ചി: ശബരിമലയില്‍ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് സംഘ്പരിവാര്‍ അനുകൂല ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ വഴി പ്രചാരണം. മാധ്യമ പ്രവര്‍ത്തകരെ ആദ്യം കൊന്നതിന് ശേഷം ഫെമിനിച്ചികളെ കൊന്നാല്‍ മതിയെന്നാണ് ചിലര്‍ ആഹ്വാനം ചെയ്യുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവമാധ്യമങ്ങളില്‍ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കമന്റുകള്‍ കേരളപോലീസിനെ അറിയിക്കാനുള്ള ശ്രമങ്ങളും ചിലര്‍ നടത്തുന്നുണ്ട്.

കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ നിരവധി പോസ്റ്റുകളാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ജീവത്യാഗത്തിന് തയ്യാറായാണ് ഇപ്പോള്‍ ശബരിമലയിലേക്ക് പോകുന്നതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. നേരത്തെ രാഹുല്‍ ഈശ്വറും സമാന പ്രതികരണം നടത്തിയിരുന്നു.

സമരം അക്രമാസക്തമായതോടെ പ്രധാന നേതാക്കള്‍ എല്ലാവരും സമരഭൂമിയില്‍ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. ശശികല, എം.ടി രമേശ് തുടങ്ങിയ പ്രമുഖരെല്ലാവരും വേദി വിട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലയ്ക്കല്‍ സമര സ്ഥലത്തേക്ക് കമാന്‍ഡോകളെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. ക്യാമറകളും കാറുകളും തല്ലിപ്പൊട്ടിക്കുകയാണ്. നാല് വനിതാ മാധ്യമപ്രവര്‍ത്തകരെ പ്രതിഷേധകര്‍ മര്‍ദ്ദിച്ചു. 100ലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പോലീസുകാര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.