കാത്തിരിപ്പിന് വിരാമം; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യയുടെ ട്വന്റി20 ടീമില്‍

സഞ്ജു സാംസണ് ഇന്ത്യന് ട്വന്റി20 ടീമിലേക്ക് സെലക്ഷന്.
 | 
കാത്തിരിപ്പിന് വിരാമം; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യയുടെ ട്വന്റി20 ടീമില്‍

മുംബൈ: സഞ്ജു സാംസണ് ഇന്ത്യന്‍ ട്വന്റി20 ടീമിലേക്ക് സെലക്ഷന്‍. ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം പിടിച്ചത്. വിക്കറ്റി കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു 2015ലാണ് ഇന്ത്യയ്ക്കുവേണ്ടി ട്വന്റി 20 മത്സരം കളിച്ചത്. മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തും ടീമിലുണ്ട്.

2015ല്‍ സിംബാബ്വെയ്ക്കെതിരേ ഒരു മത്സരം മാത്രമേ സഞ്ജു കളിച്ചിട്ടുള്ളു. രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുക. ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഓപ്പണര്‍മാര്‍. മനീഷ് പാണ്ഡെയും ക്രുണാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ശിവം ദുബെയും ടീമിലുണ്ട്.

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ തക്കര്‍.