ഐപിഎല്‍ താരലേലത്തില്‍ സഞ്ജു വി. സാംസണ് നാലുകോടി ഇരുപതു ലക്ഷം

ഐപിഎല് താരലേലത്തില് മലയാളിയായ സഞ്ജു വി സാംസണെ ഡല്ഹി ഡെയര്ഡെവിള്സ് ടീം നാലുകോടി ഇരുപത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില രണ്ടുകോടി രൂപയായിരുന്നു. കഴിഞ്ഞ ഐപിഎല് സീസണില് രാജസ്ഥാന് റോയല്സിനുവേണ്ടിയായിരുന്നു സഞ്ജു കളിച്ചിരുന്നത്. രാജസ്ഥാനെ ഐപിഎല്ലില് നിന്നും വിലക്കിയതിനെ തുടര്ന്നാണ് സഞ്ജു ക്ലബ്ബ് മാറിയത്.
 | 

ഐപിഎല്‍ താരലേലത്തില്‍ സഞ്ജു വി. സാംസണ് നാലുകോടി ഇരുപതു ലക്ഷം

ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ മലയാളിയായ സഞ്ജു വി സാംസണെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം നാലുകോടി ഇരുപത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില രണ്ടുകോടി രൂപയായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയായിരുന്നു സഞ്ജു കളിച്ചിരുന്നത്. രാജസ്ഥാനെ ഐപിഎല്ലില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്നാണ് സഞ്ജു ക്ലബ്ബ് മാറിയത്.

ലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരമായ ഷെയ്ന്‍ വാട്‌സണിനെ സ്വന്തമാക്കുവാനാണ് ഏറ്റവുമധികം തുക മുടക്കിയിരിക്കുന്നത് ഒന്‍പതര കോടി രൂപയാണ് ഷെയ്ന്‍ വാട്‌സണിനുവേണ്ടി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മുടക്കിയത്. അതേസമയം ഇന്ത്യന്‍താരം യുവരാജ് സിങ്ങിനെ ഏഴുകോടി രൂപയെന്ന മോഹവില നല്‍കിയാണ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

രണ്ടുകോടി രൂപയായിരുന്നു യുവരാജ് സിങ്ങിന്റെ അടിസ്ഥാന വിലയായി കണക്കാക്കിയിരുന്നത്. ഇപ്പോള്‍ മികച്ച ഫോമിലുളള ഇശാന്ത് ശര്‍മ്മയെ മൂന്നുകോടി എണ്‍പതുലക്ഷം രൂപ നല്‍കിയാണ് പൂനെ ജയന്റ്‌സ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഏഴുകോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. മോഹിത് ശര്‍മ്മയെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ആറരക്കോടി രൂപയ്ക്കാണ് നേടിയെടുത്തത്.

മറ്റൊരു മലയാളിയായ കരുണ്‍ നായരെയും നാലുകോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. കര്‍ണാടകയ്ക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന ബാറ്റ്‌സ്മാനായിരുന്നു മലയാളിയായ കരുണ്‍ നായര്‍. മറ്റൊരു മലയാളിയായ സച്ചിന്‍ ബേബിയെ അടിസ്ഥാന വിലയായ പത്തുലക്ഷം നല്‍കി ബാംഗ്ലൂര്‍ സ്വന്തമാക്കി.