ചാനല്‍ കോമഡി പരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍

ടിവി ചാനലുകളിലെ കോമഡി പരിപാടികള് സെന്സര് ചെയ്യണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്. മിമിക്രി, ചാറ്റ്ഷോ, സീരിയലുകള് തുടങ്ങിയവ സെന്ട്രല് ബോര്ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് പരിശോധിക്കണമെന്നാണ് ആവശ്യം. തന്നെ അപമാനിക്കുന്ന വിധത്തില് മിമിക്രി സ്കിറ്റ് സംപ്രേഷണം ചെയ്ത ചാനലിനെതിരെ സന്തോഷ് പണ്ഡിറ്റ് ക്രിമിനല് കേസും ഫയല് ചെയ്തു.
 | 
ചാനല്‍ കോമഡി പരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍

കൊച്ചി: ടിവി ചാനലുകളിലെ കോമഡി പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍. മിമിക്രി, ചാറ്റ്‌ഷോ, സീരിയലുകള്‍ തുടങ്ങിയവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കണമെന്നാണ് ആവശ്യം. തന്നെ അപമാനിക്കുന്ന വിധത്തില്‍ മിമിക്രി സ്‌കിറ്റ് സംപ്രേഷണം ചെയ്ത ചാനലിനെതിരെ സന്തോഷ് പണ്ഡിറ്റ് ക്രിമിനല്‍ കേസും ഫയല്‍ ചെയ്തു.

മിമിക്രി പരിപാടികള്‍ ആള്‍മാറാട്ടമായി മാറുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പരിപാടിയില്‍ താനാണെന്ന് തോന്നുന്ന വിധത്തില്‍ ആള്‍മാറാട്ടം നടന്നുവെന്നും അതിനാല്‍ ആള്‍മാറാട്ടക്കേസാണ് നല്‍കിയിരിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു. വിഷയത്തില്‍ ചാനലിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പ്രതികരണം ലഭിക്കാത്തതിനാലാണ് നിയമ നടപടികള്‍ സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.