സുന്ദരിമാര്‍ ‘ങേ’ എന്നു പോസ്റ്റിയാലും ആയിരക്കണക്കിന് ലൈക്ക്; വിവാദത്തില്‍ എം.മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

എഴുത്തുകാരി സുന്ദരിയാണെങ്കില് പുസ്തകങ്ങള് ശ്രദ്ധ നേടുന്ന കാലമാണ് ഇതെന്ന വിവാദ പരാമര്ശത്തില് എം.മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്.
 | 
സുന്ദരിമാര്‍ ‘ങേ’ എന്നു പോസ്റ്റിയാലും ആയിരക്കണക്കിന് ലൈക്ക്; വിവാദത്തില്‍ എം.മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധ നേടുന്ന കാലമാണ് ഇതെന്ന വിവാദ പരാമര്‍ശത്തില്‍ എം.മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെക്കുറിച്ച് അദ്ദേഹം നന്നായി പഠിച്ചു പറഞ്ഞതാകും ഇതെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നു. സോഷ്യല്‍ മീഡിയയെ സംബന്ധിച്ചും ഇത് 100 ശതമാനം സത്യമാണ്. ഫെയിസ്ബുക്ക് പോസ്റ്റുകള്‍ സുന്ദരികള്‍ ഇട്ടാല്‍ ലൈക്കും കമന്റും കുന്നുകൂടും. ആണുങ്ങളിട്ടാല്‍ ഒരു പൂച്ചയും തിരിഞ്ഞു നോക്കില്ല. സുന്ദരിമാര്‍ വെറുതെ ‘ങേ’ എന്ന് പോസ്റ്റിയാലും പ്രബുദ്ധരായ മലയാളികള്‍ ആയിരക്കണക്കിന് ലൈക്കും ഷെയറും കൊടുക്കും

കേരളത്തിലെ ചാനലുകളില്‍ സൗന്ദര്യവും നിറവും കുറഞ്ഞ ആരെയെങ്കിലും കാമറയ്ക്കു മുന്‍പില്‍, സ്റ്റുഡിയോവില്‍ ഇരുത്താറില്ല. റിയാലിറ്റി ഷോകളുടെ ആങ്കര്‍മാരൊക്കെ നല്ല സുന്ദരിമാരല്ലേ? സാഹിത്യവും, സിനിമയും ഒക്കെ വെറും കച്ചവടം മാത്രം ലക്ഷ്യം വെച്ചാണ് ചെയ്യുന്നത്. അല്ലാതെ കലയോടൊ, സംഗീതത്തോടൊ ഉള്ള ഇഷ്ടം കൊണ്ടല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

പോസ്റ്റ് വായിക്കാം

പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം..

‘എഴുത്തുകാരി സുന്ദരിയാണെന്കില് പുസ്തകത്തിന് കൂടുതല് ശ്രദ്ധയും, അതിലൂടെ നല്ല വില്പനയും, മാ4ക്കറ്റിങ്ങും നടക്കാം’ എന്ന സാഹിത്യകാര9 M.മുകുന്ദ9 ജി യൂടെ അഭിപ്രായത്തോട് 90% യോജിക്കുന്നു. കേരളത്തിലെ പ്രബുദ്ധരായ (100% സാക്ഷരരായ) ജനങ്ങളെ കുറിച്ച് അദ്ദേഹം നന്നായ് പഠിച്ച് പറഞ്ഞതാകും ഇത്.

മുകുന്ദ9 ജീ ക്ക് കട്ട സപ്പോ4ട്ട്.

സോഷ്യല്‍മീഡിയയെ സംബന്ധിച്ചും ഇത് 100% സത്യമാണ്…

ചിന്തിച്ചു നോക്കു .. കേരളത്തിലെ ചില F B പോസ്റ്റുകള്‍ സുന്ദരികള്‍ ഇട്ടാല്‍ ലൈക്കും കമന്റ് കുന്നു കൂടും …അതേ പോസ്റ്റ് വേറെ ആണുങ്ങള്‍ ഇട്ടാല്‍ ഒരു പൂച്ചയും തിരിഞ്ഞുനോക്കില്ലാ … FB ആയാലും , YouTube videos ആയാലും , tik tok videos ആയാലും, Dub mash videos സുന്ദരികള്ക്ക് ലൈക്കും, ഷെയറും ധാരാളമായ് കിട്ടുന്നു.അതൊന്നും എത്ര സുന്ദരനായ ഒരാണിനും അതിനേക്കാള് നന്നായ് ചെയ്താലും കേരളത്തില് കിട്ടാറില്ല.

ഒന്നോ രണ്ടോ സിനിമയില് മാത്രം നായികയായ സിനിമാ നടീമാ4ക്കു പോലും 20,00,000 + facebook like. കിട്ടുന്നു.
സുന്ദരിമാ4 വെറുതെ ‘ങേ..’ എന്നും പറഞ്ഞ് പോസ്റ്റിയാലും പ്രബുദ്ധരായ മലയാളികള് ആയിര കണക്കിന് ലൈക്കും ഷെയ4 കൊടുക്കും.

പാവം ആണുങ്ങളുടെ video ആ4ക്കും കാണേണ്ടാ..facebook post ല് എത്ര ഗൗരവമായ വിഷയം ച4ച്ച ചെയ്താലും പലരും തിരിഞ്ഞ് നോക്കില്ല.

സത്യത്തില്‍ ചിലതു വെട്ടി തുറന്നു പറയുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല.

ഞാ9 ഒരു അപ്രിയ സത്യം തുറന്നു പറഞ്ഞു. അത്രേ ഉള്ളു.

മുമ്പൊക്കെ എഴുത്തുകള്‍ കാമ്പുള്ളതാണെങ്കില്‍, എഴുത്തുകാരി സുന്ദരിയല്ലെങ്കില്‍ കൂടി വായനക്കാര്‍ക്കിടയില്‍ ശ്രദ്ധ നേടുമായിരുന്നു……
വരികളുടെ മനോഹാരിതയാണ് പ്രധാനമായ് കരുതിയിരുന്നത്. ഇപ്പോളെല്ലാം മാറിയിട്ടുണ്ടാകാം..

കേരളത്തിലെ ചാനലുകളില്‍ സൗന്ദര്യവും നിറവും കുറഞ്ഞ ആരെയെങ്കിലും കാമറയ്ക്കു മുന്‍പില്‍, സ്റ്റുഡിയോവില്‍ ഇരുത്താറില്ല .. റിയാലിറ്റി ഷോകളുടെ ആങ്കര്‍മാരൊക്കെ നല്ല സുന്ദരിമാരല്ലേ?

കേരളത്തില് ഈയ്യിടെയായ് ഇറങ്ങിയ പല സിനിമയിലും item dance ഉള്‌പ്പെടുത്തുന്നതും , ചില സംവിധായക4 നായികമാ4ക്ക് glamour dress നല്കുന്നതിന് പിന്നിലും ഇതേ മനശാസ്ത്രമാണ്.

സാഹിത്യവും, സിനിമയും ഒക്കെ വെറും കച്ചവടം മാത്രം ലക്ഷ്യം വെച്ചാണ് ചെയ്യുന്നത്. അല്ലാതെ കലയോടൊ, സംഗീതത്തോടൊ ഉള്ള ഇഷ്ടം കൊണ്ടല്ല.
പണവും, അവാ4ഡും ലക്ഷ്യം വെച്ച് ചെയ്യുമ്പോള് മലയാളികളുടെ മനസ്സും, നിലവാരവും, അവ4 അ4ഹിച്ചതും എല്ലാവരും തരുന്നു.

(വാല് കഷ്ണം.. ഇപ്പോളെനിക്ക് 5,00,000+ followers ആണ് നിലവില് ഉള്ളത്. ഞാനൊരു സുന്ദരി കുട്ടി ആയിരുന്നെന്കില് ഇതിന്‌ടെ പത്തിരട്ടി 50,00,000+ followers എനിക്ക് ഉണ്ടാകുമായിരുന്നു. എന്തിന് ഏതെന്കിലും വിഷയത്തില് വിമ4ശിക്കുന്നവര് പോലും ‘മോളെ കരളെ’ എന്നൊക്കെ പറഞ്ഞ് സുഖിപ്പിച്ചേ കമന്ടിടൂ..)

https://m.youtube.com/watch?v=EIYSKhVfFEcപണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം.."എഴുത്തുകാരി സുന്ദരിയാണെന്കില്…

Posted by Santhosh Pandit on Monday, June 10, 2019