ഷെയിന്‍ നിഗം ഒരു അനാഥനെപ്പോലെ ഭയന്ന് വിറയ്ക്കുന്നത് കേരളത്തിലാണ്; നടപടി വേണമെന്ന് ശാരദക്കുട്ടി

നടന് ഷെയിന് നിഗമിനെതിരെ നിര്മാതാവ് വധഭീഷണി മുഴക്കിയ സംഭവത്തില് നടപടി ആവശ്യപ്പെട്ട് എഴുത്തുകാരി ശാരദക്കുട്ടി.
 | 
ഷെയിന്‍ നിഗം ഒരു അനാഥനെപ്പോലെ ഭയന്ന് വിറയ്ക്കുന്നത് കേരളത്തിലാണ്; നടപടി വേണമെന്ന് ശാരദക്കുട്ടി

കൊച്ചി: നടന്‍ ഷെയിന്‍ നിഗമിനെതിരെ നിര്‍മാതാവ് വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എഴുത്തുകാരി ശാരദക്കുട്ടി. ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് കേരളത്തിലാണ്. അടൂര്‍ ഗോപാലകൃഷ്ണനു നേരെ വരുന്ന ഭീഷണിയോളം ഗൗരവം ഓരോ ചെറിയ മനുഷ്യന്റെയും ഭയങ്ങള്‍ക്കു നേരെ ഉണ്ടാകണം. ഉചിതമായ ഇടപെടലുണ്ടാകണമെന്ന് ശാരദക്കുട്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

ജോബി ജോര്‍ജ് ഉപയോഗിക്കുന്ന ഭാഷ ഭയപ്പെടുത്തുന്ന വിധത്തില്‍ അക്രമാസക്തമാണ്. ആ ഓഡിയോയില്‍ കേള്‍ക്കുന്ന ഭയജനകമായ ഭാഷ ഒരു ജനാധിപത്യ സമൂഹത്തിന് കേട്ടിരിക്കാനോ താങ്ങാനോ വെച്ചുപൊറുപ്പിക്കാനോ ആകുന്നതല്ല. ഇന്നലെയും ഇത്തരമൊരു വിഷയത്തില്‍ നമ്മള്‍ ആശങ്കപ്പെട്ടതാണ്. തീര്‍ച്ചയായും പ്രകടമായ തെളിവുകളുള്ള ഇത്തരം അക്രമ ഭീഷണികള്‍ക്കെതിരെ, ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കേണ്ടതാണെന്നും ശാരദക്കുട്ടി പറയുന്നു.

ബുധനാഴ്ച രാത്രി ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഷെയിന്‍ അറിയിച്ചത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം കുര്‍ബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി താന്‍ പോയി. ഈ ചിത്രത്തിന് വേണ്ടി താന്‍ പിന്നിലെ മുടി അല്‍പം മുറിച്ചു. ഇത് തന്റെ ചിത്രം മുടക്കാനാണെന്ന് ആരോപിച്ച് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുകയാണെന്നാണ് ഷെയിന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ താരസംഘടനയായ അമ്മയിലും ഷെയിന്‍ പരാതി നല്‍കിയിട്ടുണ്ട്.

പോസ്റ്റ് വായിക്കാം

യുവനടന്‍ ഷെയ്ന്‍ നിഗമിന്റെ ജീവന് ഭീഷണി മുഴക്കിക്കൊണ്ടുള്ള പ്രശസ്ത സിനിമാനിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ഓഡിയോ കേള്‍ക്കാനിടയായി. അയാളുപയോഗിക്കുന്ന ഭാഷ ഭയപ്പെടുത്തുന്ന വിധത്തില്‍ അക്രമാസക്തമാണ്.

ഷെയ്ന്‍ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. മികച്ച നടനായിരുന്നിട്ടും, നമ്മള്‍ വേണ്ട രീതിയില്‍ ആദരിക്കാനും അംഗീകരിക്കാനും കൂട്ടാക്കാതെ പോയ അബിയുടെ മകനാണ്. ഒരു കുടുംബത്തിന്റെ ആശ്രയവും കലാലോകത്തിന്റെ പ്രതീക്ഷയുമാണ്.

ആ ഓഡിയോയില്‍ കേള്‍ക്കുന്ന ഭയജനകമായ ഭാഷ ഒരു ജനാധിപത്യ സമൂഹത്തിന് കേട്ടിരിക്കാനോ താങ്ങാനോ വെച്ചുപൊറുപ്പിക്കാനോ ആകുന്നതല്ല. ഇന്നലെയും ഇത്തരമൊരു വിഷയത്തില്‍ നമ്മള്‍ ആശങ്കപ്പെട്ടതാണ്. തീര്‍ച്ചയായും പ്രകടമായ തെളിവുകളുള്ള ഇത്തരം അക്രമ ഭീഷണികള്‍ക്കെതിരെ, ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കേണ്ടതാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് കേരളത്തിലാണ്. അടൂര്‍ ഗോപാലകൃഷ്ണനു നേരെ വരുന്ന ഭീഷണിയോളം ഗൗരവം ഓരോ ചെറിയ മനുഷ്യന്റെയും ഭയങ്ങള്‍ക്കു നേരെ ഉണ്ടാകണം. ഉചിതമായ ഇടപെടലുണ്ടാകണം.

യുവനടൻ ഷെയ്ൻ നിഗമിന്റെ ജീവന് ഭീഷണി മുഴക്കിക്കൊണ്ടുള്ള പ്രശസ്ത സിനിമാനിർമ്മാതാവ് ജോബി ജോർജിന്റെ ഓഡിയോ കേൾക്കാനിടയായി….

Posted by Saradakutty Bharathikutty on Wednesday, October 16, 2019