സരിതയെക്കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷ് കുമാര്‍; വെളിപ്പെടുത്തലുമായി ശരണ്യ മനോജ്

കൊല്ലം: സോളാര് കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ബന്ധുവും കേരള കോണ്ഗ്രസ് (ബി) മുന് നേതാവുമായ ശരണ്യ മനോജ്. സരിതയെക്കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിച്ചത് ഗണേഷ് കുമാറും പിഎയുമാണ്. സോളാര് കേസിലെ മുഖ്യപ്രതി ഗണേഷ് കുമാര് ആണെന്നും രക്ഷിക്കണമെന്ന് പറഞ്ഞതുകൊണ്ട് താന് ഇടപെട്ടുവെന്നും മനോജ് പറഞ്ഞു. കേരള കോണ്ഗ്രസ് വിട്ട് കോണ്ഗ്രസില് ചേര്ന്ന മനോജ് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷനില് സംസാരിക്കുന്നിതിനിടെയാണ് ഈ വെളിപ്പെടുത്തല് നടത്തിയത്. സോളാറില് മന്ത്രിമാരും മറ്റു നേതാക്കളും ഉള്പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തു
 | 
സരിതയെക്കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷ് കുമാര്‍; വെളിപ്പെടുത്തലുമായി ശരണ്യ മനോജ്

കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ നേതാവുമായ ശരണ്യ മനോജ്. സരിതയെക്കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിച്ചത് ഗണേഷ് കുമാറും പിഎയുമാണ്. സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാര്‍ ആണെന്നും രക്ഷിക്കണമെന്ന് പറഞ്ഞതുകൊണ്ട് താന്‍ ഇടപെട്ടുവെന്നും മനോജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മനോജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നിതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സോളാറില്‍ മന്ത്രിമാരും മറ്റു നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തു വരുന്നതിന് മുന്‍പ് മുഖ്യപ്രതി താനാണെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഗണേഷ് രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഇടപെട്ടിട്ടുണ്ട്. പക്ഷേ ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു.

ഈ രഹസ്യങ്ങളെല്ലാം ഉമ്മന്‍ചാണ്ടിക്ക് അറിയാമെന്നും കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐക്കാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാന്‍ തയ്യാറായില്ലെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.