രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ആവശ്യവുമായി സരിത കോടതിയിലേക്ക്

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷവുമായി വയനാട്ടില് നിന്ന് വിജയിച്ച കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിക്കെതിരെ സരിത എസ്. നായര് കോടതിയിലേക്ക്.
 | 
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ആവശ്യവുമായി സരിത കോടതിയിലേക്ക്

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷവുമായി വയനാട്ടില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത എസ്. നായര്‍ കോടതിയിലേക്ക്. രാഹുലിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്നാണ് ആവശ്യം. ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് നല്‍കാനാണ് നീക്കം. തന്റെ നാമനിര്‍ദേശ പത്രിക വയനാട്ടില്‍ തള്ളുകയും അമേഠിയില്‍ സ്വീകരിക്കുകയും ചെയ്ത നടപടിയിലാണ് സരിത നിയമ നടപടി സ്വീകരിക്കുന്നത്.

അമേഠിയില്‍ രാഹുലിനെതിരെ മത്സരിച്ച സരിതയ്ക്ക് 569 വോട്ടുകള്‍ ലഭിച്ചിരുന്നു. വയനാട്ടില്‍ നിന്ന് 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. 706367 വോട്ടുകള്‍ രാഹുലിന് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ സിപിഐയിലെ പി പി സുനീറിന് 274597 വോട്ടുകളും ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിക്ക് 78816 വോട്ടുകളും മാത്രമാണ് ലഭിച്ചത്.

വയനാട്ടില്‍ മിന്നുന്ന ജയം കരസ്ഥമാക്കിയെങ്കിലും സിറ്റിംഗ് സീറ്റായ അമേഠിയില്‍ രാഹുലിന് കാലിടറി. അര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്മൃതി ഇറാനിയാണ് ഇവിടെ വിജയിച്ചത്.