സരിത വീണ്ടും സോളാർ ബിസിനസ്സിലേക്ക്‌; മറ്റൊരു സിനിമയിൽ കൂടി നായികയാകുന്നു

തനിക്ക് കിട്ടിയ പ്രശസ്തി ഉപയോഗിച്ച് വീണ്ടും ബിസിനസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സോളാർ കേസിലെ പ്രതി സരിത എസ്. നായർ. ആലപ്പുഴയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. സരിത നായികയായ 'ഗൾഫുകാരന്റെ ഭാര്യ' എന്ന ഹ്രസ്വ ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനാണ് സരിതാ നായർ വാർത്താസമ്മേളനം വിളിച്ചു ചേർത്തത്.
 | 

സരിത വീണ്ടും സോളാർ ബിസിനസ്സിലേക്ക്‌; മറ്റൊരു സിനിമയിൽ കൂടി നായികയാകുന്നു

ആലപ്പുഴ: തനിക്ക് കിട്ടിയ പ്രശസ്തി ഉപയോഗിച്ച് വീണ്ടും ബിസിനസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സോളാർ കേസിലെ പ്രതി സരിത എസ്. നായർ. ആലപ്പുഴയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. സരിത നായികയായ ‘ഗൾഫുകാരന്റെ ഭാര്യ’ എന്ന ഹ്രസ്വ ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനാണ് സരിതാ നായർ വാർത്താസമ്മേളനം വിളിച്ചു ചേർത്തത്.

ജലക്ഷാമം നേരിടുന്ന കേരളത്തിൽ സോളാർ പോലുള്ള സമാന്തര ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്തണം. സോളാർ ബിസിനസ് മോശം പണിയല്ല. ഒരു കേസുണ്ടെന്ന് കരുതി സോളാറിനെതിരെ തിരിയുന്നത് കേരള ജനതയ്ക്ക് നല്ലതല്ലെന്നും സരിത പറഞ്ഞു. സോളാർ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും സരിത കൂട്ടിച്ചേർത്തു.

ടീം പുളിശേരിയുടെ ബാനറിൽ നിർമ്മിക്കുന്ന ഗൾഫുകാരന്റെ ഭാര്യയുടെ അണിയറയിൽ ഹരിപ്പാട് സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്. രാഷ്ട്രീയ വിവാദമില്ലാതെ നല്ലൊരു സന്ദേശം നൽകുന്ന ചിത്രമാണെന്നാണ് അണിയക്കാർ അറിയിച്ചത്.

സരിത നായരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. നേരത്തെ അന്ത്യകൂദാശ എന്ന ചിത്രത്തിൽ സരിത അഭിനയിച്ചിരുന്നു. തന്റെ അഭിനയം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാകും തുടർന്നുള്ള കാര്യങ്ങളെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. അഭിനയത്തിൽ തുടരാൻ താൽപ്പര്യമുണ്ട്. രണ്ട് സിനിമയിലേക്കും രണ്ട് ഷോർട്ട് ഫിലിമുകളിലേക്കും തനിക്ക് ക്ഷണം വന്നിട്ടുണ്ടെന്നും ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയപ്പോൾ പറഞ്ഞിരുന്നു.

സരിത വീണ്ടും സോളാർ ബിസിനസ്സിലേക്ക്‌; മറ്റൊരു സിനിമയിൽ കൂടി നായികയാകുന്നു