അശ്ലീല വീഡിയോ; സ്രോതസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സരിത ഹർജി നൽകി

അശ്ലീല വീഡിയോയുടെ സ്രോതസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സരിതാ എസ്. നായർ പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും സരിത ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വ. പ്രിൻസ് പി. തോമസാണ് സരിതയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വാട്സ് ആപ്പ് വഴിയാണെങ്കിലും വീഡിയോ പുറത്തുവന്ന ഐ.പി കണ്ടെത്താൻ ഒരു അന്വേഷണ ഏജൻസിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിൻസ് പി. തോമസ് പറഞ്ഞു.
 | 
അശ്ലീല വീഡിയോ; സ്രോതസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സരിത ഹർജി നൽകി


പത്തനംതിട്ട
: അശ്ലീല വീഡിയോയുടെ സ്രോതസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സരിതാ എസ്. നായർ പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും സരിത ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വ. പ്രിൻസ് പി. തോമസാണ് സരിതയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വാട്‌സ് ആപ്പ് വഴിയാണെങ്കിലും വീഡിയോ പുറത്തുവന്ന ഐ.പി കണ്ടെത്താൻ ഒരു അന്വേഷണ ഏജൻസിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിൻസ് പി. തോമസ് പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ അന്വേഷണം ആരംഭിക്കും. പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർക്കായിരിക്കും അന്വേഷണ ചുമതല എന്നും കരുതപ്പെടുന്നു.

ദൃശ്യങ്ങൾ പുറത്ത് വന്നതിന്റെ പേരിൽ താൻ ആത്മഹത്യ ചെയ്യില്ലെന്ന് സരിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഞായറാഴ്ച്ച മുതലാണ് വാട്‌സ് അപ്പിലൂടെ സരിതയുടെ പേരിലുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചത്.