സരിത തമിഴ് രാഷ്ട്രീയത്തിലേക്ക്; മുന്‍ മന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്

സരിത എസ്. നായര് തമിഴ് രാഷട്രീയത്തിലേക്കെന്ന് സൂചന. ടി.ടി.വി.ദിനകരന്റെ അമ്മാ മക്കള് മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുന് മന്ത്രിയുമായ കെ.ടി.പച്ചമാലും സരിതാ നായരും രഹസ്യചര്ച്ച നടത്തിയതായും റിപ്പോര്ട്ടുകള് പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചായിരുന്നു യോഗം. യോഗത്തിന് ശേഷം അമ്മാ മക്കള് മുന്നേറ്റ കഴകം നേതാക്കളോടൊപ്പം നില്ക്കുന്ന സരിതയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
 | 

സരിത തമിഴ് രാഷ്ട്രീയത്തിലേക്ക്; മുന്‍ മന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്

നാഗര്‍കോവില്‍: സരിത എസ്. നായര്‍ തമിഴ് രാഷട്രീയത്തിലേക്കെന്ന് സൂചന. ടി.ടി.വി.ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.ടി.പച്ചമാലും സരിതാ നായരും രഹസ്യചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചായിരുന്നു യോഗം. യോഗത്തിന് ശേഷം അമ്മാ മക്കള്‍ മുന്നേറ്റ കഴകം നേതാക്കളോടൊപ്പം നില്‍ക്കുന്ന സരിതയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുന്‍ മന്ത്രിയുമായി രഹസ്യ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് സരിത പ്രതികരിച്ചിട്ടില്ല. എന്നാല്‍ കെ.ടി.പച്ചമാല്‍ വഴി ദിനകരനുമായി കൂടിക്കാഴ്ച്ച നടത്താനുള്ള സരിതയുടെ ശ്രമത്തിന്റെ ആദ്യപടിയാണ് രഹസ്യ യോഗമെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടില്‍ വ്യവസായ സംരഭം തുടങ്ങാനുള്ള ശ്രമങ്ങള്‍ ഇയിടെ സരിത നടത്തിയിരുന്നു.

സരിത തമിഴ് രാഷ്ട്രീയത്തിലേക്ക്; മുന്‍ മന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്

തക്കലയില്‍ സരിതയുടെ മേല്‍നോട്ടത്തില്‍ പേപ്പര്‍ കപ്പ് നിര്‍മാണശാലയും വില്പനകേന്ദ്രവും ആരംഭിച്ചിരുന്നു. തമിഴ് രാഷ്ട്രീയ നേതാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നതിന് ഭാഗമാണ് പുതിയ നീക്കങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ട്.