മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെച്ചു

ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് രാജിവെച്ചു. ലൈംഗികച്ചുവയുള്ള ഫോണ് സംഭാഷണം പുറത്തു വന്ന പശ്ചാത്തലത്തിലാണ് രാജി. തന്റെ പേരില് ആരും തല കുനിക്കേണ്ടി വരരുതെന്ന് ശശീന്ദ്രന് പറഞ്ഞു. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. ശരിതെറ്റുകള് ഏത് ഏജന്സിയും അന്വേഷിക്കട്ടെ. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ആവശ്യത്തിന് സമീപിച്ചവരോട് നല്ല രീതിയിലാണ് പ്രതികരിച്ചതെന്നും ശശീന്ദ്രന് വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി.
 | 

മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെച്ചു

കോഴിക്കോട്: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെച്ചു. ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്ന പശ്ചാത്തലത്തിലാണ് രാജി. തന്റെ പേരില്‍ ആരും തല കുനിക്കേണ്ടി വരരുതെന്ന് ശശീന്ദ്രന്‍ പറഞ്ഞു. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. ശരിതെറ്റുകള്‍ ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ആവശ്യത്തിന് സമീപിച്ചവരോട് നല്ല രീതിയിലാണ് പ്രതികരിച്ചതെന്നും ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

താന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നാല്‍ സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ആരെക്കുറിച്ചും പരാതിയില്ലെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. ശരിതെറ്റുകളേക്കാള്‍ രാഷ്ട്രീയ ധാര്‍മികതയ്ക്ക് പ്രാധാന്യം നല്‍കുന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കാനാണ് രാജി. തന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

പിണറായി വിജയന്‍ മന്ത്രിസഭയില്‍നിന്ന് പുറത്തു പോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രന്‍. കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശീന്ദ്രന്‍ എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ്.