പി.കെ.ശശികലയ്ക്ക് ജാമ്യം

ശബരിമലയില് നിയന്ത്രണം ലംഘിച്ച് കയറാന് ശ്രമിച്ചതിന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ പി.കെ.ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ് ഡിവിഷണല് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ഇന്ന് പുലര്ച്ചെ 2 മണിയോടെ മരക്കൂട്ടത്തു നിന്ന് അറസ്റ്റ് ചെയ്ത ഇവരെ റാന്നി പോലീസ് സ്റ്റേഷനില് കരുതല് തടങ്കലില് വെച്ചിരിക്കുകയായിരുന്നു.
 | 

പി.കെ.ശശികലയ്ക്ക് ജാമ്യം

തിരുവല്ല: ശബരിമലയില്‍ നിയന്ത്രണം ലംഘിച്ച് കയറാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ പി.കെ.ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ മരക്കൂട്ടത്തു നിന്ന് അറസ്റ്റ് ചെയ്ത ഇവരെ റാന്നി പോലീസ് സ്‌റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു.

സ്റ്റേഷന്‍ ജാമ്യം നല്‍കി വിടാമെന്ന പൊലീസ് നിലപാട് ശശികല നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യം ലഭിച്ചാല്‍ ശബരിമലക്ക് പോകാമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തിയാണ് പുലര്‍ച്ചെ ഇവര്‍ സന്നിധാനത്ത് എത്തുന്നത് പോലീസ് തടഞ്ഞത്.

5 മണിക്കൂറോളം ഇവരുമായി സംസാരിച്ചിട്ടും നിലപാടില്‍ ഉറച്ചു നിന്നതോടെ അറസ്റ്റ് ചെയ്ത് വനംവകുപ്പിന്റെ വാഹനത്തില്‍ പമ്പയില്‍ എത്തിച്ചു. പിന്നീട് റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശശികല ആരോപിച്ചിരുന്നു.