മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എത്തിയാല്‍ തീയേറ്റര്‍ കാണില്ല; ഭീഷണിയുമായി കെ.പി.ശശികല

മോഹന്ലാല് എംടി ടീമിന്റെ മഹാഭാരതം ചലച്ചിത്രത്തിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല. രണ്ടാമൂഴം മഹാഭാരതം എന്ന പേരില് സിനിമയാക്കിയാല് പ്രദര്ശിപ്പിക്കുന്ന തിയേറ്റര് കാണില്ലെന്ന് ശശികല പറഞ്ഞു. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്തന്നെ മതിയെന്ന് അവര് പറഞ്ഞു. മഹാഭാരതം എന്ന പേരില് സിനിമ പ്രദര്ശിപ്പിക്കാന് അനുവദിക്കില്ലെന്നും ശശികല വ്യക്തമാക്കി.
 | 

മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എത്തിയാല്‍ തീയേറ്റര്‍ കാണില്ല; ഭീഷണിയുമായി കെ.പി.ശശികല

മോഹന്‍ലാല്‍ എംടി ടീമിന്റെ മഹാഭാരതം ചലച്ചിത്രത്തിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കാണില്ലെന്ന് ശശികല പറഞ്ഞു. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്‍തന്നെ മതിയെന്ന് അവര്‍ പറഞ്ഞു. മഹാഭാരതം എന്ന പേരില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല വ്യക്തമാക്കി.

വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതമെന്നും ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ പ്രഖ്യാപിച്ച ചലച്ചിത്രമാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി സോഷ്യല്ഡ മീഡിയയില്‍ എത്തിയിരുന്നു.

1000 കോടി രൂപ ബജറ്റില്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രം പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടിയാണ് നിര്‍മിക്കുന്നത്. പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാന കഥാപാത്രമായ ഭീമനെ മോഹന്‍ലാല്‍ അവതരിപ്പിക്കും. ചിത്രത്തിനായി രണ്ടര വര്‍ഷത്തേക്ക് മറ്റു ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.