പീഡനക്കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില് പ്രതികളായ ഓര്ത്തഡോക്സ് പുരോഹിതന്മാരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. പിടിയിലാകാത്ത രണ്ട് വൈദികര് നല്കിയ മുന്കൂര് ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഒന്നാം പ്രതി ഫാ.സോണി വര്ഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോര്ജ് എന്നിവരാണ് ഹര്ജി നല്കിയത്.
 | 

പീഡനക്കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് പുരോഹിതന്‍മാരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. പിടിയിലാകാത്ത രണ്ട് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഒന്നാം പ്രതി ഫാ.സോണി വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്‌സ് കെ.ജോര്‍ജ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

വ്യാഴാഴ്ചയാണ് ഇവരുടെ ഹര്‍ജികള്‍ പരിഗണിക്കുന്നത്. അന്നു വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. കേസില്‍ പ്രതികളായ ഒരു വൈദികന്‍ കീഴടങ്ങുകയും മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചതിനു ശേഷമാണ് രണ്ട് പ്രതികള്‍ പിടിയിലായത്.

കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് വൈദികര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന് യുവതിയുടെ ഭര്‍ത്താവായ മല്ലപ്പള്ളി സ്വദേശി സഭാ നേതൃത്വത്തിനാണ് ആദ്യം പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ പിന്നീട് യുവതിയുടെ മൊഴിയെടുക്കുകയും ഇതനുസരിച്ച് നാല് വൈദികര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.