ശിവശങ്കറിന്റെ ജാമ്യം സ്‌റ്റേ ചെയ്യില്ല; ഇഡിയുടെ ആവശ്യം അംഗീകരിക്കാതെ സുപ്രീം കോടതി

എം.ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി.
 | 
ശിവശങ്കറിന്റെ ജാമ്യം സ്‌റ്റേ ചെയ്യില്ല; ഇഡിയുടെ ആവശ്യം അംഗീകരിക്കാതെ സുപ്രീം കോടതി

ന്യൂഡല്‍ഹി: എം.ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. ഹര്‍ജിയില്‍ കോടതി ശിവശങ്കറിന് നോട്ടീസ് അയച്ചു. കേസ് ആറ് ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

ശിവശങ്കറിന് സംസ്ഥാന ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഇത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ നേരിട്ട് വിളിച്ചതായി അദ്ദേഹം തന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. ഉയര്‍ന്ന പദവി വഹിച്ചിരുന്ന ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.