ജാതി സംവരണത്തിനെതിരെ എന്‍എസ്എസ് നല്‍കിയ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

ജാതിസംവരണം നിര്ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എന്എസ്എസ് നല്കിയ ഹര്ജി പരിഗണിക്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായരാണ് ഹര്ജി നല്കിയത്. സംവരണത്തിന് അര്ഹത കണ്ടെത്തേണ്ടത് ജാതിക്കു പകരം വര്ഗ്ഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നായിരുന്നു ഹര്ജിയിലെ വാദം.
 | 

ജാതി സംവരണത്തിനെതിരെ എന്‍എസ്എസ് നല്‍കിയ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജാതിസംവരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് ഹര്‍ജി നല്‍കിയത്. സംവരണത്തിന് അര്‍ഹത കണ്ടെത്തേണ്ടത് ജാതിക്കു പകരം വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.

ഹര്‍ജിക്കാര്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇതിനു പിന്നാലെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് എന്‍എസ്എസ് അറിയിച്ചു. അറുപതു വര്‍ഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹര്‍ജിയില്‍ എന്‍എസ്എസ് പറഞ്ഞിരുന്നു.

ഭൂമി ഉടമസ്ഥതയിലെ സാമൂഹിക യാഥാര്‍ഥ്യം സംവരണ വ്യവസ്ഥയില്‍ പ്രതിഫലിക്കുന്നില്ല. നായന്‍മാര്‍ മുന്നാക്ക വിഭാഗവും ഈഴവര്‍ ഇതര പിന്നാക്ക വിഭാഗവുമെന്ന സ്ഥിതി തുടരുന്നു. സംവരണ വിഭാഗങ്ങള്‍ക്കു സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അടിത്തറ വികസിപ്പിക്കാന്‍ സാധിച്ചു. നായര്‍ സമുദായം എല്ലാത്തരത്തിലും ക്ഷയിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ സംവരണാനുകൂല്യം ലഭിച്ചവരെക്കുറിച്ചു പി.എസ്.സിയുടെ പക്കല്‍ കണക്കുകളില്ല. കൃത്യമായ കണക്കുകള്‍ ശേഖരിക്കുംവരെ നിലവിലെ രീതിയില്‍ സംവരണം അനുവദിക്കുന്നതില്‍നിന്നു സംസ്ഥാന സര്‍ക്കാരിനെ വിലക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.