എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തു

സിഇടി എന്ജിനീയറിംഗ് കോളേജില് വിദ്യാര്ത്ഥിയായിരുന്ന രതീഷ് മരിച്ച സംഭവത്തില് പട്ടികജാതി പട്ടികവര്ഗ കമ്മീഷന് കേസെടുത്തു.
 | 
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സിഇടി എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന രതീഷ് മരിച്ച സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തു. ശ്രീകാര്യം സിഇടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കേസെടുത്തത്. വെള്ളിയാഴ്ച കാണാതായ രതീഷിനെ ഇന്നലെ രാത്രിയാണ് കോളേജിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന വകുപ്പുകള്‍ ചുമത്താന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കോളേജില്‍ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ രതീഷിനെ വെള്ളിയാഴ്ച പരീക്ഷയ്ക്ക് ശേഷമാണ് കാണാതായത്. പോലീസില്‍ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും രതീഷിന്റെ അമ്മയുടെ സഹോദരിയും രക്ഷാകര്‍ത്താവുമായ ഗിരിജ ആരോപിക്കുന്നു. നെയ്യാറ്റിന്‍കരയിലെ കഞ്ചാവ് മാഫിയക്കെതിരെ രതീഷ് എക്‌സൈസിന് പരാതി നല്‍കിയിരുന്നുവെന്നും ഇതിന് ശേഷം തന്റെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കഞ്ചാവ് മാഫിയ രതീഷിനെ മര്‍ദ്ദിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ഗിരിജ പറഞ്ഞു.