ശബരിമല പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും നവംബര്‍ 13ന് പരിഗണിക്കും; ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ശബരിമലയില് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്ക്ക് പ്രവേശനം നല്കുന്ന വിധിക്കെതിരെ ലഭിച്ച റിവ്യൂ ഹര്ജികളും റിട്ടുകളും നവംബര് 13ന് പരിഗണിക്കും. തുറന്ന കോടതിയിലായിരിക്കും വാദം കേള്ക്കുക. ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് എല്ലാ ഹര്ജികളും പരിഗണിക്കും. മണ്ഡലകാലത്തിന് നവംബര് 16നാണ് ശബരിമല നട തുറക്കുന്നത്. ഇതിനു മുമ്പായി ഹര്ജികള് കോടതി പരിഗണിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
 | 

ശബരിമല പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും നവംബര്‍ 13ന് പരിഗണിക്കും; ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന വിധിക്കെതിരെ ലഭിച്ച റിവ്യൂ ഹര്‍ജികളും റിട്ടുകളും നവംബര്‍ 13ന് പരിഗണിക്കും. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് എല്ലാ ഹര്‍ജികളും പരിഗണിക്കും. മണ്ഡലകാലത്തിന് നവംബര്‍ 16നാണ് ശബരിമല നട തുറക്കുന്നത്. ഇതിനു മുമ്പായി ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

അന്തിമ വിധിയില്‍ അയ്യപ്പ വിശ്വാസികളെ കേട്ടിട്ടില്ല എന്ന വാദമുന്നയിച്ചാണ് റിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. റിട്ട് ഹര്‍ജികളാണ് പുതിയൊരു സാഹചര്യമുണ്ടാക്കിയിരിക്കുന്നത്. മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ കേള്‍ക്കുന്നത്. എന്നാല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ തിരുത്താന്‍ ഈ ബെഞ്ചിന് കഴിയില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.