സ്‌കൂട്ടറിൽ നിന്നും വീണ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു

ചങ്ങനാശ്ശേരിയിൽ സ്കൂട്ടറിൽ നിന്നും വീണ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു. പെരിഞ്ചേരി ഗംഗാധരൻ നായരുടെ ഭാര്യ ജലജ (54) യാണ് മരിച്ചത്. ചങ്ങനാശ്ശേരി തുരുത്തി കാലായിപ്പടിയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 1.30തോടെയായിരുന്നു അപകടം.
 | 
സ്‌കൂട്ടറിൽ നിന്നും വീണ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടറിൽ നിന്നും വീണ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു. പെരിഞ്ചേരി ഗംഗാധരൻ നായരുടെ ഭാര്യ ജലജ (54) യാണ് മരിച്ചത്. ചങ്ങനാശ്ശേരി തുരുത്തി കാലായിപ്പടിയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 1.30തോടെയായിരുന്നു അപകടം.

അമിത വേഗത്തിലെത്തിയ ബസ് സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിന്നിലിരുന്ന ജലജ റോഡിലേയ്ക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ ജലയുടെ തലയിലുടെ പിൻചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞു. മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മക്കൾ : ശ്രീജേഷ്, ശ്രീജിത്ത്.